ഇതിനായി നിങ്ങൾക്ക് ചെയ്യാവുന്ന ചില എളുപ്പവഴികളുണ്ട്
അവ എന്തെല്ലാമെന്ന് വിശദമായി ചുവടെ വിവരിക്കുന്നു
ഇത് ഡിജിറ്റൽ യുഗമാണ്. എല്ലാവരുടെയും പക്കൽ സ്മാർട്ഫോണുള്ള കാലവും. വെറുതെ ഫോൺ ചെയ്യാൻ മാത്രമല്ല ഇന്നത്തെ കാലത്ത് ആളുകൾ ഫോൺ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയക്കും കോളിങ്ങിനും അങ്ങനെ വിനോദപരിപാടിയ്ക്ക് മാത്രമല്ലല്ലോ, ജോലി ആവശ്യങ്ങൾക്കും ബാങ്കിങ് സേവനങ്ങൾക്കുമെല്ലാം ഫോൺ ഇന്ന് നിർണായകമാണ്.
അതുകൊണ്ടാണ് പലരും ഇന്ന് പൈസയായി കൈയിൽ സൂക്ഷിക്കാതെ, സ്മാർട് ഫോണുകളിലെ യുപിഐ സംവിധാനം ഉപയോഗിച്ച് പണം കൈമാറ്റം നടത്തുന്നത്. അതായത്, ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികൾ ചെയ്യാനോ ആർക്കെങ്കിലും പണം നൽകാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഫോണിന്റെ സഹായത്തോടെ നിങ്ങൾക്ക് അത് എളുപ്പത്തിൽ ചെയ്യാം. എന്നാൽ ഇത്തരത്തിൽ UPI ആപ്പുകൾ പ്രവർത്തിക്കണമെങ്കിൽ ഫോണിൽ ഇന്റർനെറ്റ് നിർബന്ധമാണല്ലോ.
എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ ഫോണിൽ ഇന്റർനെറ്റ് ഇല്ലാതെ വരുമ്പോൾ യുപിഐ പേമെന്റ് (UPI payment without Internet) സാധ്യമല്ലാതെ വരാറുണ്ട്. എങ്കിൽ ഇതിന് ഒരു പരിഹാരമുണ്ട്. അതായത്, ഇന്റർനെറ്റ് ഇല്ലാതെ പോലും നിങ്ങൾക്ക് UPI പേയ്‌മെന്റ് നടത്താം. ഇന്റർനെറ്റ് പ്രോസസ്സ് ചെയ്യാതെയുള്ള UPI പേയ്‌മെന്റ് എങ്ങനെയാണെന്ന് ഇവിടെ വിവരിക്കുന്നു.
ഇന്റർനെറ്റ് ഇല്ലാതെ യുപിഐ പേയ്‌മെന്റ് എങ്ങനെ നടത്താം?
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.