സെൽഫി ഇല്ല ;48 എംപി ഡ്യൂവൽ ക്യാമറയിൽ ഗാലക്സി A80 ഇന്ത്യൻ വിപണിയിൽ എത്തുന്നു

സെൽഫി ഇല്ല ;48 എംപി ഡ്യൂവൽ ക്യാമറയിൽ ഗാലക്സി A80 ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

 

സാംസങ്ങിന്റെ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഗാലക്സി A80 എന്ന സ്മാർട്ട് ഫോണുകൾ .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് സെൽഫി ക്യാമറകൾ ഇല്ല .പകരം 48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ മാത്രമാണുള്ളത് .ജൂൺ 8/9നു നടക്കുന്ന ചടങ്ങിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത്  ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്  .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

6.70ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസറുകളാണ് ഇതിനുള്ളത് .Qualcomm Snapdragon 730ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

8 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇനി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ  സവിശേഷതകളാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് സെൽഫി ക്യാമറകൾ ഇല്ല. 48 + 8 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ റൊട്ടേറ്റ് ചെയ്തു തന്നെയാണ് സെൽഫി പിക്ച്ചറുകളും എടുക്കുവാൻ സാധിക്കുന്നത് .അതായത് മുന്നിൽ 48 എംപി ക്യാമറകൾ ഉപയോഗിച്ച് പിക്ച്ചറുകളും മറ്റു എടുക്കുവാൻ സാധിക്കുന്നതാണ്.Angel Gold, Ghost White, Phantom Black എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo