വിലക്കുറച്ചിരിക്കുന്നു ;64എംപി റിയൽമി 6 ഇപ്പോൾ 12999 രൂപയ്ക്ക്

വിലക്കുറച്ചിരിക്കുന്നു ;64എംപി റിയൽമി 6 ഇപ്പോൾ 12999 രൂപയ്ക്ക്
HIGHLIGHTS

റിയൽമിയുടെ ഫെസ്റ്റിവ് ഡേയ്സ് ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ഇപ്പോൾ റിയൽമിയുടെ 6 ഫോണുകൾ 12999 രൂപയ്ക്ക്

റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി റിയൽമിയുടെ ഫോണുകൾ ഫെസ്റ്റിവ് ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 22 മുതൽ ഒക്ടോബർ 28 വരെയുള്ള കാലയളവുകളിൽ റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇത്തരത്തിൽ ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ റിയൽമിയുടെ 6 എന്ന ഫോണുകൾ 12999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4ജിബി റാം വേരിയന്റുകളാണ് 12999 രൂപ മുതൽ ആരംഭിക്കുന്നത് . 

റിയൽമി 6 ,ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സിംഗിൾ ഹോൾ പഞ്ച് Notch ആണ് ഇതിനുള്ളത് .1080*2400പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ 12nm MediaTek Helio G90Tകൂടാതെ  ARM G76 GPU ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു കുറഞ്ഞ  റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 64 എംപി ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 6 മോഡലുകൾ .

Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ മൂന്ന് വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .4GB+64GB കൂടാതെ 6GB+128GB കൂടാതെ 8GB+128GB എന്നി വേരിയന്റുകൾ എത്തിയിരിക്കുന്നു . 4,300 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  30W VOOC Flash Charge 4.0 എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo