OPPO FIND X2 LITE ഫോണുകൾ 48 എംപി ക്വാഡ് ക്യാമറയിൽ ?

OPPO FIND X2 LITE ഫോണുകൾ 48 എംപി ക്വാഡ് ക്യാമറയിൽ ?
HIGHLIGHTS

ഇപ്പോൾ കുറെ പിക്ക്ച്ചറുകൾ ലീക്ക് ആയിരിക്കുകയാണ്

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .OPPO FIND X2 LITE എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു പിക്ക്ച്ചറുകൾ ലീക്ക് ആയിരിക്കുകയാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകൾ 5ജി ടെക്ക്നോളജിയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .കൂടാതെ ക്വാഡ് ക്യാമറയിലാണ് എത്തുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

OPPO FIND X2 LITE

6.4 ഇഞ്ചിന്റെ (waterdrop notch ) ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഇൻഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .അടുത്തതായി ഇതിന്റെ പ്രൊസസ്സറുകളുടെ സവിശേഷതകളെക്കുറിച്ചു നോക്കാം .Qualcomm Snapdragon 765G ( Snapdragon 765G chip with 5G support) ലാണ് ഇതിന്റെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ വഴി വർദ്ധിപ്പിക്കുവാൻ സാധിക്കില്ല .ക്വാഡ് ക്യാമറകളാണ് OPPO FIND X2 LITE ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ (sensor with Optical Image Stabilization support) + 8  മെഗാപിക്സൽ ( ultra-wide-angle lens ) + 2 മെഗാപിക്സലിന്റെ ( monochrome sensor ) + 2 മെഗാപിക്സലിന്റെ ( depth sensor) എന്നിവയാണുള്ളത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .അതുപോലെ തന്നെ 4,025mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ 30W ന്റെ ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .VOOC 4.0 ചാർജെറുകളാണ് ഇതിന്റെകൂടെ ലഭിക്കുന്നത് .

അതായത് 20 മിനുറ്റ്കൊണ്ട് 50 ശതമാനം വരെ ചാർജ്ജ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 499 Euros ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ ഫോണുകൾക്ക് ഏകദേശം Rs 40,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത് .എന്നാൽ ഇന്ത്യയിൽ പുറത്തിറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo