5ജി നെറ്റ് വർക്ക് സപ്പോർട്ട് ആയിട്ടുള്ള സ്മാർട്ട് ഫോണുകൾ ഏതൊക്കെ ?

5ജി നെറ്റ് വർക്ക് സപ്പോർട്ട് ആയിട്ടുള്ള സ്മാർട്ട് ഫോണുകൾ ഏതൊക്കെ ?
HIGHLIGHTS

സ്നാപ്പ്ഡ്രാഗന്റെ പുതിയതായി എത്തിയിരിക്കുന്ന പ്രൊസസ്സറുകളിൽ

2020 ൽ തന്നെ 5ജി ടെക്ക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് . അതിനു മുന്നോടിയായി ഇപ്പോൾ ഇപ്പോൾ 5ജി ടെക്ക്നോളജിയിൽ സ്മാർട്ട് ഫോണുകളും ഇതിനോടകം തന്നെ ഇപ്പോൾ വിപണിയിൽ എത്തിക്കഴിഞ്ഞു .കൂടാതെ പ്രോസസറുകളും 5ജി ടെക്ക്നോളജിയെ വരവേൽക്കുവാൻ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു .അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സ്നാപ്പ്ഡ്രാഗൺ പുറത്തിറക്കിയ Snapdragon 855 എന്ന പ്രോസസറുകൾ .

5ജി സപ്പോർട്ട് ലഭിക്കുന്ന സ്നാപ്ഡ്രാഗന്റെ പ്രോസസറുകളിൽ ഒന്നാണിത് . എന്നാൽ ഇന്ത്യയിൽ ഈ ടെക്ക്നോളജി എത്തുന്നതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല .നിലവിൽ  5ജി സപ്പോർട്ട് ആകുന്ന സ്മാർട്ട് ഫോണുകൾ ഏതൊക്കെയെന്നു നോക്കാം .അതിൽ ആദ്യം പറയേണ്ടത് സാംസങ്ങിന്റെ നോട്ട് സീരിയസ്സിൽ പുറത്തിറങ്ങിയ സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ ആണ് .സ്നാപ്ഡ്രാഗന്റെ 855 പ്രോസസറുകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആണിത് .

അടുത്തതായി സാംസങ്ങിന്റെ ഗാലക്സി A90 5ജി എന്ന മോഡലുകൾ ആണ് .5ജി സപ്പോർട്ട് ലഭിക്കുന്ന സാംസങ്ങിന്റെ മറ്റൊരു സ്മാർട്ട് ഫോൺ ആണിത് .സ്നാപ്ഡ്രാഗന്റെ  855 പ്രോസസറുകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആണിത് .സാംസങ്ങിന്റെ 5ജി സപ്പോർട്ട് ലഭിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് ഗാലക്സി S10 5 ജി ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളും Snapdragon 855 എന്ന പ്രോസസറുകളിൽ പ്രവർത്തിക്കുന്ന മോഡലുകൾ ആണ് .

അടുത്തതായി എൽജിയുടെ 5ജി സപ്പോർട്ട് ലഭിക്കുന്ന മോഡലുകൾ ആണ് .എൽജിയുടെ എൽജി V50 thinQ 5ജി എന്ന സ്മാർട്ട് ഫോണുകൾ ആണ് .5ജി സപ്പോർട്ട് ലഭിക്കുന്ന മറ്റൊരു മോഡൽ ആണിത് .ഈ സ്മാർട്ട് ഫോണുകളും Snapdragon 855 എന്ന പ്രോസസറുകളിൽ പ്രവർത്തിക്കുന്ന മോഡലുകൾ ആണ് .ഷവോമിയുടെ Mi മിക്സ് 3 5ജി എന്ന സ്മാർട്ട് ഫോണുകളിലും 5ജി സപ്പോർട്ട് ലഭിക്കുന്നതാണ് .

സ്നാപ്ഡ്രാഗന്റെ 855 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളും പ്രവർത്തിക്കുന്നത് .ഒപ്പോയുടെ റെനോ 5ജി ഫോണുകളിലും കൂടാതെ വൺപ്ലസ് 7 പ്രൊ 5ജി ഫോണുകളിലും ഈ പുതിയ ടെക്ക്നോളജി ലഭിക്കുന്നതാണ് .കാരണം Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെയും പ്രവർത്തനം നടക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo