108എംപി ക്യാമറയിൽ ഇൻഫിനിക്സ് നോട്ട് 12 5G ഇതാ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Jul 2022
HIGHLIGHTS
108എംപി ക്യാമറയിൽ ഇൻഫിനിക്സ് നോട്ട് 12 5G ഇതാ എത്തുന്നു

ഇൻഫിനിക്സിന്റെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Infinix Note 12 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ എത്തുന്നത് .നേരത്തെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ Infinix Note 12 ഫോണുകളുടെ 5G പതിപ്പാണ് ഇത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .അതിൽ നിന്നും മനസിലാകുന്നത് ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സൽ ക്യാമറകളിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഈ ഫോണുകളുടെ ലോഞ്ച് പ്രതീക്ഷിക്കാം .ഇപ്പോൾ Infinix Note 12 4G  സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

Advertisements

INFINIX NOTE 12

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ HD+ AMOLED ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

Infinix Hot 12 പ്രൊ ഫോണുകൾ ഇതാ സെയിലിനു എത്തി OnePlus 10T 5G ആമസോണിൽ ഇതാ സെയിലിനു എത്തി Infinix Hot 12 പ്രൊ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു Moto G32 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ? ഇന്ന് Moto G32 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Advertisements

കൂടാതെ Android 11 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 2 മെഗാപിക്സൽ + എ ഐ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .11999 രൂപ മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Infinix Note 12 5G with 108MP main camera listed on Flipkart
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements