വിപണിയിൽ ഇതാ മറ്റൊരു തകർപ്പൻ സ്മാർട്ട് ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു .RedMagic 7 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു പുതിയ സവിശേഷതകൾ നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേയ്ക്ക് താഴെയുള്ള ക്യാമറകൾ തന്നെയാണ് .അതുപോലെ തന്നെ ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഫോൺ കൂടിയാണിത് .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8-inch FHD+ AMOLED ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും (ഡിസ്പ്ലേയ്ക്ക് താഴെ ) നൽകിയിരിക്കുന്നു .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 16 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ വിപണിയിലെ ആരംഭ വിലവരുന്നത് $799 ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 60,840 രൂപയ്ക്ക് അടുത്തുവരും .
തമിഴിലെ ഒരു മാസ്സ് സിനിമ ഇതാ OTT റിലീസിന് എത്തുന്നു
16 Aug 2022
Xiaomi 12T, 12T Pro ഫോണുകളുടെ വില ലീക്ക് ആയി ?
16 Aug 2022
ജിയോ HAR GHAR TIRANGA ഓഫറുകൾ ഇതാ എത്തി
16 Aug 2022
OnePlus Nord 20 SE ഫോണുകൾ പുറത്തിറക്കി ;വില ഇതാണ്
16 Aug 2022
മോട്ടോറോളയുടെ ജി 32 സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്
16 Aug 2022