വിപണിയിൽ ഇപ്പോൾ പല തരത്തിലുള്ള ക്യാമറ സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .അവസാനമായി 108 മെഗാപിക്സൽ ക്വാഡ് ക്യാമറ സ്മാർട്ട് ഫോണുകൾ വരെ വിപണിയിൽ എത്തുകയുണ്ടായി .എന്നാൽ ഇപ്പോൾ ഇതാ അതിനെയും വെല്ലാൻ പുതിയ ക്യാമറ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി പുതിയ റിപ്പോർട്ടുകൾ.
മോട്ടോറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ വിപണയിൽ എത്തുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നത് .Motorola Frontier 22 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ 200 മെഗാപിക്സൽ ക്യാമറകളിൽ വരെ എത്തുന്നതായി റിപ്പോർട്ടുകൾ .ഈ വർഷം മധ്യത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാം .
മികച്ച ക്യാമറകൾക്ക് പിന്നാലെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളിൽ 4,500mAh ന്റെ ബാറ്ററി ലൈഫ് പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ മോട്ടോറോള സ്മാർട്ട് ഫോണുകളിൽ 125W ഫാസ്റ്റ് ചാർജിങ് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .
കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 50W വയർലെസ്സ് ചാർജിങ് സപ്പോർട്ടും ലഭിക്കും എന്നാണ് സൂചനകൾ .കൂടാതെ Qualcomm's Snapdragon SM8475 പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ജൂലൈ മാസ്സത്തിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .
Infinix Hot 12 പ്രൊ ഫോണുകൾ ഇതാ സെയിലിനു എത്തിയിരിക്കുന്നു
15 Aug 2022
Nothing Phone (1) അടുത്ത സെയിൽ തീയതി എത്തിയിരിക്കുന്നു
15 Aug 2022
ബഡ്ജറ്റ് മോട്ടറോള ഫോണിന്റെ ആദ്യ സെയിൽ നാളെ നടക്കുന്നതാണ്
15 Aug 2022
ആഗസ്റ്റ് 15 ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം
15 Aug 2022
നിങ്ങളുടെ കൈയ്യിൽ ATM ഉണ്ടോ ;എങ്കിൽ ഇതുംകൂടി നോക്കുക
15 Aug 2022