Motorola Edge 30 5ജി ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 13 May 2022
HIGHLIGHTS
Motorola Edge 30 5ജി ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു.Motorola Edge 30 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .അതുപോലെ തന്നെ ലോകത്തിലെ ആദ്യത്തെ സ്ലിം 5ജി ഫോണുകൾ കൂടിയാണ് ഇത് എന്നാണ് അവകാശവാദം .Snapdragon 778G+ 5G പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം .മറ്റു സവിശേഷതകൾ നോക്കാം .

Advertisements

MOTOROLA EDGE 30 SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ pOLED FHD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 144Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Snapdragon 778G+ 5G പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

വൺപ്ലസ് നോർഡ് 2T vs iQOO Neo 6 5G ;ഫീച്ചർ താരതമ്മ്യം 108എംപി ക്യാമറയിൽ ഇൻഫിനിക്സ് നോട്ട് 12 5G ഇതാ എത്തുന്നു 3000 രൂപയുടെ ഇൻസ്റ്റന്റ് ഓഫറിൽ iQOO Neo 6 5G ഇപ്പോൾ വാങ്ങിക്കാം 6499 രൂപയ്ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ സാംസങ്ങിന്റെ ഗാലക്സി F13 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
Advertisements

കൂടാതെ ആൻഡ്രോയിഡിന്റെ 12 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വിപണിയിൽ എത്തിയിരിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഇതിനുള്ളത് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

Advertisements

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക്  4020mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 6+128GB വേരിയന്റുകൾക്ക് 27999 രൂപയും കൂടാതെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 29999 രൂപയും ആണ് വില വരുന്നത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Motorola Edge 30 has launched in India with Snapdragon 778G+ 5G SoC
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements