ഇൻഫിനിക്സ് ഹോട്ട് 11 2022 ഇതാ ഏപ്രിൽ 15നു വിപണിയിൽ എത്തും

By Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Apr 2022
HIGHLIGHTS
ഇൻഫിനിക്സ് ഹോട്ട് 11 2022 ഇതാ ഏപ്രിൽ 15നു വിപണിയിൽ എത്തും

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .infinix hot 11 2022 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഏപ്രിൽ 15 നു പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇപ്പോൾ ഇൻഫിനിക്സ് തന്നെ പുറത്തുവിട്ടിരുന്നു .അതിൽ നിന്നും മനസ്സിലാകുന്നത് ഈ ഫോണുകൾ 5000mah ന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ 6.7 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ് പുറത്തുറങ്ങുക .എന്നാൽ കഴിഞ്ഞ വർഷം എത്തിയ infinix hot 11 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements

 Infinix HOT 11 2022 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ 

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.7  FHD ഇൻ സെൽ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുക  .1640 x 720 പിക്സൽ റെസലൂഷനും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ്  .കൂടാതെ UniSoC T700  പ്രോസ്സസറുകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ്  .കൂടാതെ 20.5:9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .ഒരു ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ പ്രതീഷിക്കാവുന്ന ഫോൺ ആയിരിക്കും .

ബന്ധപ്പെട്ട ലേഖനങ്ങ:

11499 രൂപയ്ക്ക് ഇതാ റെഡ്മി നോട്ട് 11 ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം 4500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ Xiaomi 11 Lite NE 5G വാങ്ങിക്കാം ബമ്പർ ഓഫർ ;11499 രൂപയ്ക്ക് ഇതാ റെഡ്മി നോട്ട് 11 ഫോണുകൾ Realme GT 2 Master Explorer Edition ഫോണുകൾ ഇതാ എത്തുന്നു 14499 രൂപയ്ക്ക് ഒപ്പോയുടെ K10 5G ഫോണുകൾ ഇതാ വാങ്ങിക്കാം
Advertisements

ആൻഡ്രോയിഡിന്റെ Android 11  ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രതീക്ഷിക്കുന്നത്  .ആന്തരിക സവിശേഷതകൾ നോക്കുകയാന്നെങ്കിൽ 4  ജിബിയുടെ റാം മ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽവരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതായിരിക്കും  .കൂടാതെ 512 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ്  .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 5000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ്  .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ  പിൻ ക്യാമറകളിൽ ആണ് എത്തുക  .48  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ   പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും പ്രതീക്ഷിക്കാവുന്നതാണ്  .

Advertisements

 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: infinix hot 11 2022 to launch in india on 15 april flipkart
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements