ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു 5ജി സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .iQOO Z6 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളും അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ വിലയും ആണ് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് iQOO Z6 എന്ന സ്മാർട്ട് ഫോണുകൾ .മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ FHD+ റെസലൂഷൻ ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ മൂന്ന് വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .
വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 13999 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 14999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .
നാളെ HTC യുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
27 Jun 2022
HP OMEN 16, OMEN 17 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി
27 Jun 2022
Jabra Talk 65 മോണോ ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ പുറത്തിറക്കി
27 Jun 2022
1.78 ഇഞ്ചിന്റെ AMOLED സ്ക്രീനിൽ നോയ്സ് സ്മാർട്ട് വാച്ച് എത്തി
27 Jun 2022
7499 രൂപയുടെ റിയൽമി C30 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്
27 Jun 2022