വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങിയിരുന്നു .അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലും OnePlus 10 Pro ഫോണുകൾ പുറത്തിറക്കുന്നത് .അതിനു മുന്നോടിയായി OnePlus 10 Pro ഫോണുകൾക്ക് BIS (Bureau of Indian Standards) സർട്ടിഫിക്കേഷൻ അനുമതി ലഭിച്ചിരിക്കുന്നു .അതുകൊണ്ടു തന്നെ ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നതാണ് .ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ QHD+ ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .AMOLED ഡിസ്പ്ലേയ്ക്ക് ഒപ്പം 20.1:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ Corning Gorilla Glass സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 80W ഫാസ്റ്റ് ചാർജിങും അതുപോലെ തന്നെ 50W വയർലെസ്സ് ചാർജിങും സപ്പോർട്ട് ആകുന്നതാണ് .ആരംഭ വിലയിലേക്കു വരുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 4,699 (ഇന്ത്യയിൽ കൺവെർട്ട് ചെയ്യുമ്പോൾ 54500 )രൂപയാണ് വില വരുന്നത് .
Price: |
|
Release Date: | 03 Jun 2021 |
Variant: | 128 GB/8 GB RAM , 256 GB/12 GB RAM |
Market Status: | Launched |
ഇപ്പോൾ OTT വഴി കാണാവുന്ന ഏറ്റവും പുതിയ സിനിമകൾ നോക്കാം
24 May 2022
11999 രൂപയ്ക്ക് ഇൻഫിനിക്സ് നോട്ട് 12 ഫോണുകൾ പുറത്തിറക്കി
24 May 2022
ഓഫർ നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കും എന്ന് സൂചനകൾ ?
24 May 2022
108എംപി ക്യാമറ ഫോൺ 13000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കാം ഇപ്പോൾ
24 May 2022
പൊളിച്ചടുക്കുവാൻ 6ജി ഇന്ത്യയിൽ ;6ജി സൗകര്യങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കും
24 May 2022