വില ഞെട്ടിച്ചു ;ഇതാ വൺപ്ലസ് 10 പ്രൊ ഫോണുകൾ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Jan 2022
HIGHLIGHTS
വില ഞെട്ടിച്ചു ;ഇതാ വൺപ്ലസ് 10 പ്രൊ ഫോണുകൾ പുറത്തിറക്കി

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു . Oneplus 10 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു പുതിയ ഫീച്ചറുകൾ ഈ Oneplus 10 Pro എന്ന സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് പ്രവർത്തനം .ഈ പ്രോസ്സസറുകളിൽ എത്തുന്ന ആദ്യത്തെ വൺപ്ലസ് ഫോൺ കൂടിയാണിത് .മറ്റു ഫീച്ചറുകൾ നോക്കാം .

Advertisements

Oneplus 10 Pro സവിശേഷതകൾ 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ  QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം 20.1:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ  Corning Gorilla Glass സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

വൺപ്ലസ് നോർഡ് 2T ഫോണുകൾ പുറത്തിറക്കി ;വില ഇതാണ് ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ ഹോട്ട് 12 പ്ലേ ഫോണുകൾ പുറത്തിറക്കി ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും 150W ഫാസ്റ്റ് ചാർജിംഗ് ഫോൺ ഇതാ ഓപ്പൺ സെയിലിനു എത്തി
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 80W ഫാസ്റ്റ് ചാർജിങും അതുപോലെ തന്നെ  50W വയർലെസ്സ് ചാർജിങും സപ്പോർട്ട് ആകുന്നതാണ് .ആരംഭ വിലയിലേക്കു വരുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 4,699 (ഇന്ത്യയിൽ കൺവെർട്ട് ചെയ്യുമ്പോൾ 54500 )രൂപയാണ് വില വരുന്നത് .
 

Advertisements

 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertising
Web Title: Oneplus 10 Pro Smart Phone Launched In China
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements