18 ജിബി റാം ഫോണിന്റെ ആദ്യ സെയിൽ ഇന്ന് ഇന്ത്യയിൽ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Dec 2021
HIGHLIGHTS
18 ജിബി റാം ഫോണിന്റെ ആദ്യ സെയിൽ ഇന്ന് ഇന്ത്യയിൽ

അസൂസിന്റെ ഈ വർഷം പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Asus ROG Phone 5 എന്ന സ്മാർട്ട് ഫോണുകൾ .മാർച്ച് മാസത്തിൽ ആയിരുന്നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .ഈ ഫോണുകളിൽ 18 ജിബിയുടെ റാം വേരിയന്റുകൾ വരെ പുറത്തിറങ്ങിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ആദ്യമായി 18 ജിബിയുടെ റാം വേരിയന്റുകൾ സെയിലിനു എത്തുന്നു .ഡിസംബർ 26 നു ആണ് ഈ സ്മാർട്ട് ഫോണുകളുടെ 18 ജിബി റാം വേരിയന്റുകൾ ആദ്യ സെയിലിനു എത്തുന്നത് .79999 രൂപയാണ് ഇതിന്റെ വില വരുന്നത് .

Advertisements

Asus ROG Phone 5 Ultimate

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .2,448 x 1,080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . 2.84GHz Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

Xiaomi 11T Pro 5G ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം ജൂൺ 5 വരെ ;13999 രൂപയ്ക്ക് റിയൽമി 9 5G ഫോണുകൾ വാങ്ങിക്കാം 108എംപി ക്യാമറയിൽ ഷവോമി 11T Pro 5G ഇതാ പുറത്തിറക്കി അസൂസിന്റെ ROG 6 സീരിസ്സ് ഇതാ പുറത്തിറക്കി ;വില അറിയണോ ? വീണ്ടും 5ജി സാംസങ്ങ് ഫോൺ ;Samsung Galaxy M33 5 പുറത്തിറക്കി
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 18 ജിബിയുടെ റാം കൂടാതെ 512  ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6,000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .ഒരു മികച്ച ഗെയിമിംഗ് ഫോൺ കൂടിയാണിത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ +13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 18 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 79999 രൂപയാണ് വില വരുന്നത് .

Advertisements

അസൂസ് ROG Phone 5 Pro Key Specs, Price and Launch Date

Price: ₹69999
Release Date: 10 Mar 2021
Variant: 512 GB/16 GB RAM
Market Status: Launched

Key Specs

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Asus ROG Phone 5 Ultimate 18GB RAM first sale on 26 December
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements