എൽജിയുടെ W41, W41+,W41 പ്രൊ എന്നി ഫോണുകൾ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Feb 2021
HIGHLIGHTS
എൽജിയുടെ W41, W41+,W41 പ്രൊ എന്നി ഫോണുകൾ പുറത്തിറക്കി


എൽജിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളായ LG W41 എന്ന മോഡലുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് LG W41 എന്ന മോഡലുകൾ .എന്നാൽ LG W41 മോഡലുകൾക്ക് ഒപ്പം തന്നെ W41, W41+ and W41 Pro എന്നി മോഡലുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . 13,490 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് .

Advertisements

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  W41, W41+ കൂടാതെ  W41 Pro ഫോണുകളും 6.55 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1600 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ LG W41 എന്ന ഫോണുകൾ ലഭ്യമാകുന്നതാണു് .

ബന്ധപ്പെട്ട ലേഖനങ്ങ:

200W ഫാസ്റ്റ് ചാർജിങ് ;iQOO 10 Pro ഫോണുകൾ എത്തുന്നു ? Xiaomi 11T Pro 5G ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം 3000 രൂപ ഓഫറിൽ iQOO Z6 Pro 5G ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം 10000 രൂപ ബഡ്ജറ്റിൽ നോക്കിയ G11 പ്ലസ് ഫോണുകൾ പുറത്തിറക്കി 1500 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ;MOTO G82 5G ഫോണുകൾ വാങ്ങിക്കാം
Advertisements

കൂടാതെ 4 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ എൽജിയുടെ W41+ എന്ന സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 6 ജിബിയുടെ റാം അതുപോലെ 128 ജിബിയുടെ സ്റ്റോറേജുകളിൽ W41 Pro എന്ന സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ W41, W41+ കൂടാതെ  W41 Pro എന്നി സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .LG W41 സീരിയസ്സുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

Advertisements

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാം & 64  ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങിയ LG W41 എന്ന സ്മാർട്ട് ഫോണുകൾക്ക് 13,490 രൂപയും കൂടാതെ 4 ജിബിയുടെ റാം & 128   ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങിയ LG W41പ്ലസ് എന്ന മോഡലുകൾക്ക് Rs 14,490 രൂപയും കൂടാതെ 6 ജിബിയുടെ റാം അതുപോലെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ W41 Pro എന്ന മോഡലുകൾക്ക് 15,490 രൂപയും ആണ് വില വരുന്നത് . 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: LG W41 SERIES LAUNCHED STARTING AT RS 13,490 IN INDIA: PRICE, SPECIFICATIONS AND AVAILABILITY
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements