എൽജിയുടെ പുതിയ മൂന്നു ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .എൽജിയുടെ LG W11, W31 കൂടാതെ W31+ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .നവംബർ അവസാനത്തോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നത് .LG W11, W31 കൂടാതെ W31+ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
6.52 ഇഞ്ചിന്റെ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ MediaTek Helio P22 (octa-core CPU ) പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 512 ജിബിയുടെ വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണുള്ളത് .
അതുപോലെ തന്നെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 9,490 രൂപയാണ് വില വരുന്നത് .
രണ്ടു സ്മാർട്ട് ഫോണുകൾക്കും ഏകദേശം ഒരേ ഫീച്ചറുകൾ തന്നെയാണുള്ളത് .ആന്തരിക സവിശേഷതകളിൽ ഉള്ള വെത്യാസം മാത്രമാണ് ഈ രണ്ടു ഫോണുകളും തമ്മിലുള്ളത് .6.52 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .MediaTek Helio P22 പ്രോസ്സസറുകളും ഇതിനുണ്ട് .W31 സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ആണുള്ളത് എങ്കിൽ W31+ ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ ആണുള്ളത് .
512GB വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ W31 കൂടാതെ W31+ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫിയും ഈ ഫോണുകൾക്കുണ്ട് .4,000mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ W31 ഫോണുകൾക്ക് 10,990 രൂപയും കൂടാതെ W31+ ഫോണുകൾക്ക് Rs 11,990 രൂപയും ആണ് വില വരുന്നത് .
വിക്രം സിനിമയുടെ OTT റിലീസ് ഒഫീഷ്യൽ തീയതി പുറത്തുവിട്ടു
30 Jun 2022
10000 രൂപ ബഡ്ജറ്റിൽ നോക്കിയ G11 പ്ലസ് ഫോണുകൾ പുറത്തിറക്കി
30 Jun 2022
OnePlus Nord 2T ഫോണുകളുടെ വില ,സെയിൽ തീയ്യതി ലീക്ക് ആയി
30 Jun 2022
സ്ഥിരമായി ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് ഇതാ പുതിയ അപ്പ്ഡേറ്റ് ?
30 Jun 2022
ആധാർ കാർഡിലെ വിവരങ്ങൾ മാറ്റുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ?
30 Jun 2022