എൽജിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .LG WING എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറാക്കിയിരിക്കുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് . ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ്. റൊട്ടേറ്റിംഗ് ചെയ്യുവാൻ സാധിക്കുന്ന ഡിസ്പ്ലേ ഫീച്ചറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .നവംബർ 9നു ഈ സ്മാർട്ട് ഫോണുമാക്കൽ സെയിലിനു എത്തുന്നതാണ് .
രണ്ടു ഡിസ്പ്ലേയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .6.8 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്പ്ലേയും കൂടാതെ 2460 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടാമത്തെ ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 3.9 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്പ്ലേയും കൂടാതെ 1240 x 1080 പിക്സൽ റെസലൂഷനും ആണ് ഇതിനു നൽകിയിരിക്കുന്നത് .OLED പാനലുകളാണ് ഇതിനുള്ളത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 765G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ .കൂടാതെ Android 10ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് എൽജിയുടെ ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
64 മെഗാപിക്സൽ + 13 മെഗാപിക്സൽ + 12 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടതാണ് .4,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Rs. 69,990 രൂപയാണ് വില വരുന്നത് .നവംബർ 9നു ഈ സ്മാർട്ട് ഫോണുമാക്കൽ സെയിലിനു എത്തുന്നതാണ് .
Release Date: | 16 Feb 2022 |
Variant: | 128 GB/8 GB RAM |
Market Status: | Launched |
1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഇതാ
26 Jun 2022
ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടോ ;എങ്കിൽ ഇത് അറിഞ്ഞിരിക്കണം
26 Jun 2022
കാത്തിരുന്ന കമൽ ഹാസ്സന്റെ സിനിമയും OTT യിൽ ഇതാ എത്തുന്നു
26 Jun 2022
വാട്ട്സ് ആപ്പിൽ അധികം ആരും നോക്കാത്ത ഒരു ട്രിക്ക് ആണിത്
26 Jun 2022
ലൈസൻസ് കൈയ്യിൽ ഉണ്ടോ ;എങ്കിൽ ഇതും കൂടി അറിഞ്ഞിരിക്കണം
26 Jun 2022