ഹോണറിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു .HONOR X10 MAX കൂടാതെ HONOR 30 LITE nbsp; എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .MediaTek Dimensity 800 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും എത്തുന്നതായിരിക്കും .
7.09 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . കൂടാതെ 2280 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ HDR10 സപ്പോർട്ടും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .MediaTek Dimensity 800 പ്രൊസസ്സറുകളിലാണ് ( octa-core CPU and a Mali-G57 CPU)ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി സപ്പോർട്ടും HONOR X10 MAX ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Android 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് HONOR X10 MAX സ്മാർട്ട് ഫോണുകൾക്ക് ഉള്ളത്
അതുപോലെ തന്നെ 5,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 22.5W ഫെസ്റ്റി ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .Honor X10 Max ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് CNY 2,099 (~Rs 22,190) രൂപയും അതുപോലെ തന്നെ 8 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,499 (~Rs 26,400) രൂപയും ആണ് വില വരുന്നത് .
6.5 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Dimensity 800 പ്രൊസസ്സറുകളിലാണ് ( octa-core CPU and a Mali-G57 CPU)ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.
ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് HONOR 30 ലൈറ്റ് സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .അതുപോലെ തന്നെ 4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 22.5W ഫെസ്റ്റി ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ഈ ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 + 64 ജിബിയുടെ റാം വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് CNY 1,699 (~Rs 17,960) രൂപയും അതുപോലെ തന്നെ 8 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,499 (~Rs 26,400) രൂപയും ആണ് വില വരുന്നത് .കൂടാതെ 6 ജിബി 128 ജിബി വേരിയന്റുകൾക്ക് CNY 1,899 (~Rs 20,000) രൂപയും ,8 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,199 (~Rs 23,200) രൂപയും ആണ് വില വരുന്നത് .
Release Date: | 04 Mar 2022 |
Variant: | 64 GB/6 GB RAM |
Market Status: | Upcoming |
15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ
18 Aug 2022
Crossbeats Ignite S4 Max സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തി
18 Aug 2022
ഒരു മാസ്സ് ആക്ഷൻ പടം ഇതാ OTT റിലീസ് ചെയ്തിരിക്കുന്നു
18 Aug 2022
അലാറം സെറ്റ് ചെയ്ത് ഉറങ്ങിക്കോളും ;ഇതാ അടിപൊളി ഓപ്ഷൻ എത്തി ?
18 Aug 2022
ജിയോ അൺലിമിറ്റഡ് ;28 ദിവസ്സത്തെ അൺലിമിറ്റഡ് പ്ലാൻ വെറും 155 രൂപയ്ക്ക്
18 Aug 2022