മോട്ടോറോളയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ സ്മാർട്ട് ഫോൺ ആയിരുന്നു MOTOROLA EDGE PLUS എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .മെയ് 19നു ആണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .സ്റ്റൈലിഷ് ഡിസൈനിൽ ആണ് MOTOROLA EDGE PLUS സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .
അതിനു ശേഷം ഫ്ലിപ്പ്കാർട്ടിലൂടെ സെയിലിനു എത്തുന്നതായിരിക്കും .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളും കൂടാതെ ഇതിന്റെ 108 മെഗാപിക്സൽ ക്യാമറകളും ആണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
6.67 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ പഞ്ച് ഹോൾ ഡിസ്പ്ലേയ്ക്ക് ഒപ്പം 21:9 ആസ്പെക്റ്റ് റെഷിയോയും ( 90Hz refresh rate ) ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടിനൊപ്പം തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ MOTOROLA EDGE പ്ലസ് സ്മാർട്ട് ഫോണുകൾക്കുണ്ട് .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .Qualcomm Snapdragon 865 ( Adreno 650 GPU) ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 5ജി ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇപ്പോൾ ഈ MOTOROLA EDGE പ്ലസ് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .
സ്റ്റോക്ക് ആൻഡ്രോയിഡ് ( Android 10 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ( 3x optical zoom) + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണുള്ളത് .
കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഇതിന്റെ വില വരുന്നത് $999 ( ഏകദേശം Rs 76,000) രൂപയാണ് .ഫ്ലാഗ്ഷിപ്പ് മോട്ടോറോള സ്മാർട്ട് ഫോണുകളാണ് MOTOROLA EDGE PLUS എന്ന സ്മാർട്ട് ഫോണുകൾ .
സ്വർണ്ണ വില അറിയാം ;ഇന്നത്തെ സ്വർണ്ണ വില ഇതാ വീണ്ടും ?
05 Jul 2022
6499 രൂപയ്ക്ക് സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ
05 Jul 2022
സാംസങ്ങിന്റെ ഗാലക്സി F13 ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
05 Jul 2022
കുറഞ്ഞ വിലയ്ക്ക് ഇതാ ടെക്ക്നോ സ്പാർക്ക് 8P സ്മാർട്ട് ഫോണുകൾ എത്തുന്നു
05 Jul 2022
4K ഡിസ്പ്ലേയിൽ വൺപ്ലസ് 50 Y1S പ്രൊ ടിവി അവതരിപ്പിച്ചു ;വില ?
05 Jul 2022