ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ സാംസങ്ങ് ഏറ്റവും പുതിയതായി പുറത്തിറക്കിയ Samsung Galaxy F13 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ICICI ബാങ്ക് നൽകുന്ന 1000 രൂപയുടെ ഓഫറുകളിൽ ഈ Samsung Galaxy F13 സ്മാർട്ട് ഫോണുകൾ ഇന്ന് വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ 10999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ് .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ Infinity-V ഡിസ്പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG GALAXY F13 സ്മാർട്ട് ഫോണുകൾ Exynos 850 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 12 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6,000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .11999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ലോഞ്ച് പ്രമാണിച്ചു 10999 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .കൂടാതെ 1834 രൂപയുടെ EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.
Price: | ₹14999 |
Release Date: | 22 Jun 2022 |
Variant: | 64 GB/4 GB RAM , 128 GB/4 GB RAM |
Market Status: | Launched |