വെറും 23,490 രൂപയ്ക്ക് iPhone 11; Flipkartൽ മികച്ച ഡിസ്‌കൗണ്ട്

Anju M U മുഖേനെ | പ്രസിദ്ധീകരിച്ചു 09 Nov 2022 18:36 IST
HIGHLIGHTS
  • ഫ്ലിപ്കാർട്ടിൽ ആകർഷകമായ ഡിസ്‌കൗണ്ടിൽ ഐഫോൺ 11 വാങ്ങാം

  • പഴയ ഫോൺ എക്സ്ചെഞ്ച് ചെയ്ത് വാങ്ങുന്നവർക്ക് 23,490 രൂപയ്ക്ക് ഫോൺ ലഭിക്കും

  • Flipkart Axis Bank ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോൾ 5% അധിക ക്യാഷ്ബാക്ക് ലഭിക്കുന്നു

വെറും 23,490 രൂപയ്ക്ക് iPhone 11; Flipkartൽ മികച്ച ഡിസ്‌കൗണ്ട്

മനസിലൊരു ഐഫോൺ മോഹം കൊണ്ടുനടക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. ലോകത്തെ ഏറ്റവും പ്രശസ്തമായ ഫോണായ ഐഫോൺ (iPhone) വാങ്ങുക എന്നത് ഇനി യാഥാർഥ്യമാക്കാം.  കുറഞ്ഞ തുകയ്ക്ക് ആപ്പിൾ ഐഫോൺ 11 (Apple iPhone 11) വാങ്ങാനുള്ള സുവർണാവസരമാണ് ഇവിടെ വിശദീകരിക്കുന്നത്. 

Advertisements

ഫ്ലിപ്കാർട്ടിലെ iPhone ഓഫറിനെ കുറിച്ച് അറിയാം

44,990 രൂപയ്ക്ക് നിങ്ങൾക്ക് ഐ ഫോൺ വാങ്ങാൻ സാധിക്കും. പഴയ ഫോണുകൾ മാറ്റി വാങ്ങുകയാണെങ്കിൽ ഇതിൽ കൂടുതൽ ഇളവുകൾ ലഭിക്കുന്നതാണ്. സ്‌മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ആവേശകരമായ കിഴിവുകൾ നൽകുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലാണ് (Flipkart) ഐഫോൺ ഓഫറുകൾ (iPhone offers) ലഭിക്കുന്നത്.

Advertisements

2019 സെപ്തംബറിലാണ് ആപ്പിൾ ഐഫോൺ 11 സീരീസ് പുറത്തിറങ്ങിയത്.  64,900 രൂപ നിരക്കിലായിരുന്നു ഫോൺ വിപണിയിൽ എത്തിയത്. കറുപ്പ്, പച്ച, പർപ്പിൾ, ചുവപ്പ്, വെള്ള, മഞ്ഞ എന്നീ ആറ് നിറങ്ങളിലുള്ള ഐഫോൺ 11 സീരീസുകളാണ് ആപ്പിൾ അവതരിപ്പിച്ചത്. ഇപ്പോഴിതാ, 40,990 രൂപ വിലക്കുറവിൽ ഐഫോൺ 11 വാങ്ങാനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്ത് വാങ്ങുകയാണെങ്കിൽ 17,500 രൂപ അധിക കിഴിവും ലഭിക്കുന്നതാണ്.  അങ്ങനെയെങ്കിൽ 23,490 രൂപയ്ക്ക് ഐഫോൺ സ്വന്തമാക്കാം.

സ്മാർട്ട് ഫോണുകൾക്കായി ഫ്ലിപ്കാർട്ട് വിലക്കിഴിവുകളും ആകർഷകമായ ഓഫറുകളും മുൻപും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്രയും മികച്ച ഡിസ്‌കൗണ്ട്‍ നൽകുന്നത് വിരളമാണ്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷത. ആപ്പിളിന്റെ A15 ബയോണിക് ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 18 W അഡാപ്റ്ററാണ് മറ്റൊരു സവിശേഷത. 12എംപി അൾട്രാ വൈഡ്, 12എംപി വൈഡ് ക്യാമറകൾ, f/2.4, f/1.8 അപ്പേർച്ചർ എന്നിവ അടങ്ങുന്ന ഡ്യുവൽ ക്യാമറയും ഐഫോൺ 11 സീരീസിലുണ്ട്.

Advertisements

120 ഡിഗ്രി വ്യൂ ഫീൽഡ് നൽകുന്ന ക്യാമറയും, സെൽഫികൾക്കായി f/2.2 അപ്പർച്ചർ ഉള്ള 12MP ക്യാമറയുമാണ് ഇതിനുള്ളത്.  കൂടാതെ രണ്ട് മീറ്റര്‍ വരെ ആഴത്തില്‍ 30 മിനിറ്റ് വരെ വെള്ളത്തെ പ്രതിരോധിക്കുന്ന അഥവാ വാട്ടർ റെസിസ്റ്റൻസുള്ള ഐഫോണുകളാണിവ. 

ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് (Axis bank credit card) ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5% അധിക ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. കൂടാതെ, പ്രതിമാസം 3,681 രൂപ അടച്ചുകൊണ്ടുള്ള EMI ഓപ്‌ഷനുകളും തെരഞ്ഞെടുക്കാം. എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഈ ഓഫർ 64 ജിബി ഐഫോൺ മോഡലുകൾക്ക് മാത്രമാണ് ലഭ്യമാകുന്നത്. 

Advertisements

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

ആപ്പിൾ iPhone 11 Key Specs, Price and Launch Date

Price:
Rs. 39990
Release Date: 14 Nov 2017
Variant: 64GB , 128GB , 256GB
Market Status: Launched

Key Specs

  • Screen Size 6.1" (828 x 1792)
  • Camera 12 + 12 MP | 12 MP
  • Memory 64GB/4 GB
  • Battery 3110 mAh
Advertisements
Anju M U

Email Anju M U

Follow Us

About Me: She particularly loved the opportunity she got to interview film personalities and music artists. Read More

WEB TITLE

Get Apple iPhone 11 With Just Rs. 23,490 on Flipkart

Trending Articles

Latest Articles വ്യൂ ഓൾ

Visual Story വ്യൂ ഓൾ

Advertisements