ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് ഇതാ പുതിയ അപ്ഡേറ്റുകൾ എത്തിയിരിക്കുന്നു .ഇനി മുതൽ ലൈസൻസ് പുതുക്കുന്നതിന് RTO ഓഫിസിൽ പോകേണ്ട ആവിശ്യമില്ല .ഇപ്പോൾ ഓൺലൈൻ വഴി തന്നെ നിങ്ങൾക്ക് അതിനുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു .കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .
ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി പുതുക്കുന്നതിന് കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത് കൂടാതെ സ്കാന്‍ ചെയ്ത ഫോട്ടോ ,സ്കാന്‍ ചെയ്ത ഒപ്പ് ,ലൈസന്‍സിന്റെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തിയത് സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് എന്നിവ ആവിശ്യമാണ് .
അതിനു ശേഷം sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്കിയാല് പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും.
ഇത് സൂക്ഷിച്ചുവയ്ക്കണം.ശേഷം സ്കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുക.അതിനു ശേഷം അവിടെ പറഞ്ഞിരിക്കുന്ന തുക അടക്കേണ്ടതാണ് .അതിനു ശേഷം സുബ്മിറ്റ് സബ്മിറ്റ് ചെയ്യേണ്ടതാണ് .ഇതിന്റെ മറ്റു വിവരങ്ങൾ നിങ്ങൾക്ക് SMS ആയി ലഭിക്കുന്നതാണ് .
ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ ഓഫറുകളിൽ ഇതാ
11 Aug 2022
108 എംപി ക്യാമറ 5G ഫോൺ ഇതാ 16249 രൂപയ്ക്ക് വാങ്ങിക്കാം
11 Aug 2022
Infinix Smart 6 HD സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില വെറും
11 Aug 2022
200 മെഗാപിക്സൽ ക്യാമറകളിൽ Samsung Galaxy S23 Ultra ഫോണുകൾ ?
11 Aug 2022
Realme 9i 5G സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 18നു വിപണിയിൽ എത്തും
11 Aug 2022