ഇത് BSNLന്റെ ഓഫർ! സെറ്റപ്പ് ബോക്സില്ലാതെ സൗജന്യമായി ടിവി കാണാം

Anju M U മുഖേനെ | പ്രസിദ്ധീകരിച്ചു 25 Jan 2023 14:19 IST
HIGHLIGHTS
  • BSNL ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) സേവനം ആരംഭിച്ചു

  • 1000ത്തിലധികം ടിവി ചാനലുകൾ ലഭിക്കും

  • ഈ സേവനത്തെ കുറിച്ച് കൂടുതൽ അറിയാം

സൗജന്യമായി ടിവി കാണാം

നിങ്ങളുടെ വീട്ടിലും കേബിൾ കണക്ഷനാണോ ഇപ്പോഴും? മാസം തോറും ഒരു വലിയ തുക ഇതിനായി നിങ്ങൾക്ക് ചെലവഴിക്കേണ്ടി വരാറില്ലേ. എങ്കിൽ താങ്ങാനാവാത്ത ഈ കേബിൾ ബില്ലിൽ നിന്ന് ആശ്വാസം നൽകുന്നതാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് അഥവാ BSNLന്റെ സേവനം. അതായത്, സെറ്റപ്പ് ബോക്സുകൾക്ക് പകരം ഉപയോഗിക്കാവുന്ന ബിഎസ്എൻഎല്ലിന്റെ സേവനമാണ് ഇത്.

Advertisements

വീട്ടിൽ സെറ്റപ്പ് ബോക്‌സ് കണക്ട് ചെയ്യാതെ തന്നെ ടിവി കാണാൻ കഴിയും. ഇതിനായി സർക്കാർ ഉടമസ്ഥതയിലുള്ള BSNL ആകട്ടെ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) സേവനം ആരംഭിച്ചു കഴിഞ്ഞു.
ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ അതായത് ഐപിടിവി സേവനത്തിനായി സിറ്റി ഓൺലൈൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ബിഎസ്എൻഎൽ സഹകരിച്ചിട്ടുണ്ട്. ഇതിന് കീഴിൽ, ബ്രോഡ്‌ബാൻഡ് ഉപഭോക്താവിന് IPTV സേവനത്തിന്റെ പ്രയോജനം ലഭിക്കും. ഈ BSNL  സേവനത്തെ കുറിച്ച് വിശദമായി അറിയാം.

Advertisements

1000ലധികം ടിവി ചാനലുകൾ ലഭ്യമാകും

ഒരു റിപ്പോർട്ട് അനുസരിച്ച്, സിറ്റി ഓൺലൈൻ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ വരുന്ന ഉൽക്ക ടിവി ബ്രാൻഡിന് കീഴിൽ ഐപിടിവി സേവനത്തിന്റെ പ്രയോജനം ലഭ്യമാകും. BSNLൽ നിന്നുള്ള പുതിയ IPTV സേവനം 1000ത്തിലധികം ടിവി ചാനലുകൾ വാഗ്ദാനം ചെയ്യുന്നതാണ്. ഇതിന് പുറമെ ബ്രോഡ്ബാൻഡ് കണക്ഷനും ലഭിക്കും.

IPTV സേവനത്തിനായി പ്രത്യേക ബ്രോഡ്‌ബാൻഡ് കണക്ഷൻ ആവശ്യമോ?

BSNL വിശദമാക്കുന്നത് എന്തെന്നാൽ, ഉപഭോക്താക്കൾക്ക് IPTV സേവനം ലഭിക്കുന്നതിന് പ്രത്യേക ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കേണ്ടതില്ല. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള ബ്രോഡ്ബാൻഡ് പ്ലാനിൽ ടിവി ചാനലുകൾ കാണാനാകും. എന്നാൽ ഏതൊക്കെ ചാനലുകളാണ് ഇതിൽ ലഭിക്കുക എന്നതിനെ കുറിച്ച് വ്യക്തമല്ല.

Advertisements

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Advertisements
Anju M U

Email Anju M U

Follow Us

About Me: She particularly loved the opportunity she got to interview film personalities and music artists. Read More

WEB TITLE

BSNL offers you IPTV, free TV channels to make you free from set-up box

Trending Articles

Latest Articles വ്യൂ ഓൾ

Visual Story വ്യൂ ഓൾ