'ഡിജിയാത്ര'യിലൂടെ Easy വിമാനയാത്ര; എൻട്രി ഇനി ഡിജിറ്റലായി

Nisana Nazeer മുഖേനെ | പ്രസിദ്ധീകരിച്ചു 02 Dec 2022 16:50 IST
HIGHLIGHTS
  • ഡൽഹി ബാംഗ്ലൂർ വാരണാസി വിമാനത്താവളങ്ങളിൽ ഡിജിയാത്ര സർവീസ് ലഭ്യമാണ്

  • ആഭ്യന്തര യാത്രക്കാർക്കാണ് നിലവിൽ ഈ സേവനം ഏർപ്പെടുത്തിയിരിക്കുന്നത്

  • ഡിജിയാത്ര ടെക്നിക്കൽ ടീം ഒരു പ്രത്യേക മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്

ബോർഡിങ് പാസ് വേണ്ട, ഫേഷ്യൽ റെക്കഗ്നിഷനിലൂടെ Airportൽ എൻട്രി

ഇന്ത്യയിലെ ഡൊമസ്റ്റിക് പാസഞ്ചേഴ്സിന് സന്തോഷ വാർത്തയായി ഒരു പുതിയ സേവനമെത്തി. ഡിജിയാത്ര (DigiYatra) എന്ന ആപ്പിന്റെ സഹായത്തോടെ ഫേസ് റെകഗ്നിഷൻ (Face Recognition) സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാർക്ക് യാത്രാ നടപടികൾ വേഗത്തിലാക്കാനുള്ള സൗകര്യമാണ് ഡിസംബർ 1 വ്യാഴാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജ്യത്തിന് സമർപ്പിച്ചത്.

Advertisements

ഡിജിയാത്ര; അറിയേണ്ടതെല്ലാം

തുടക്കത്തിൽ രാജ്യത്തെ ഏഴ് എയർപോർട്ടുകളിലാണ് ഈ സേവനം ലഭ്യമാകുക. ഡൊമസ്റ്റിക് എയർപോർട്ടിൽ ഇനി എത്തുന്ന യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് യാത്രാ അനുമതിക്ക് വേണ്ടി ഏറെ നേരം കാത്തിരിക്കേണ്ടതായി വരില്ല. ഡിജിയാത്ര എന്ന ആപ്പിലൂടെ രജിസ്ട്രേഷൻ ചെയ്ത യാത്രക്കാർക്ക് ആ രേഖകൾ ഉപയോഗിച്ച് ഫിസിക്കൽ തിരിച്ചറിയൽ രേഖകളുടെ ആവശ്യമില്ലാതെ ഫെയ്സ് റെക്കഗ്നിഷൻ സേവനം മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാൻ ഉള്ള സൗകര്യമാണ് ഒരുക്കുന്നത്.

Advertisements

ഈ സംവിധാനം ഉപയോഗിച്ച് യാത്രക്കാരുടെ തിരിച്ചറിയൽ നടത്തുന്നതിനോടൊപ്പം അവരുടെ യാത്രാ സംബന്ധമായ വിവരങ്ങളും എയർപോർട്ട് അധികൃതർക്ക്  പരിശോധനകൾക്കായി ഡിജിറ്റലായി ലഭ്യമാകും. ആധാറുമായി ബന്ധിപ്പിച്ചിട്ടാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ഡിജിയാത്ര; ലഭ്യമാകുന്ന നഗരങ്ങൾ

യാത്രക്കാരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള വിവരശേഖരണം ആയിരിക്കും നടത്തുക എന്നുള്ളത് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഡൽഹി, ബംഗളൂരു,വാരണാസി എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമായി തുടങ്ങിയിരിക്കുന്നത്. 2023 മാർച്ച് മുതൽ ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, വിജയവാഡ എന്നീ എയർപോർട്ടുകളിലും ഈ സേവനം ലഭ്യമാകും.

Advertisements

ഈ സേവനം ഉപയോഗിക്കുന്നതിനായി യാത്രക്കാർ ഡിജി യാത്ര ആപ്പ് ഉപയോഗിച്ച് വൺ ടൈം രജിസ്ട്രേഷൻ നടത്തേണ്ടതായിട്ടുണ്ട്.  ഫെയ്സ് റെക്കഗ്നിഷൻ സംവിധാനം ഉപയോഗപ്പെടുത്താൻ അവരവരുടെ ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ  അപ്ലോഡ് ചെയ്താണ്. പിന്നീട് എയർ /പോർട്ടിൽ ഇവ ഫേസ് റെക്കഗ്നിഷൻ സേവനം വഴിയുള്ള തിരിച്ചറിയലിന് വേണ്ടി ഉപയോഗിക്കും. ഇതിലൂടെ യാത്രക്കാർക്ക് നിലവിൽ എയർപോർട്ടിൽ ചെലവഴിക്കേണ്ടി വരുന്ന സമയത്തിന്റെ 40% വരെ സമയം ലാഭിക്കാനാകും.

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Advertisements
Nisana Nazeer

Email Nisana Nazeer

WEB TITLE

DigiYatra For Facial Biometric Recognition For All Air Passengers At Airport

Trending Articles

Latest Articles വ്യൂ ഓൾ

Visual Story വ്യൂ ഓൾ