ഇന്ത്യയിൽ ആപ്പിളിന്റെ 5G; iOS 16.2 അപ്‌ഡേറ്റ് ഒരുങ്ങുന്നു

Anju M U മുഖേനെ | പ്രസിദ്ധീകരിച്ചു 11 Nov 2022 16:18 IST
HIGHLIGHTS
  • ഐഫോണുകളിൽ 5G പിന്തുണയോടെ iOS 16 അപ്‌ഡേറ്റ് പുറത്തിറക്കും

  • എയർടെല്ലും ജിയോയും ഉപയോഗിക്കുന്ന iPhone ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും

  • ഡിസംബറോടെ പുതിയ ഫീച്ചർ ലഭ്യമാക്കാനാണ് ആപ്പിളിന്റെ തീരുമാനം

ഇന്ത്യയിൽ ആപ്പിളിന്റെ 5G; iOS 16.2 അപ്‌ഡേറ്റ് ഒരുങ്ങുന്നു

സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു ഇന്ത്യയിലേക്ക് 5ജി(5G)യുടെ വരവ്. ഒക്ടോബർ 1നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് ചുവടുപിടിച്ച് ജിയോ, എയർടെൽ (Jio, airtel) ഉൾപ്പെടെയുള്ള ടെലികോം ഓപ്പറേറ്റർമാർ  5G പ്ലാനുകൾ അവതരിപ്പിച്ചു. അതേസമയം, സ്‌മാർട്ട്‌ഫോണുകളാകട്ടെ 5G പിന്തുണയ്ക്കുന്ന മോഡലുകൾ പുറത്തിറക്കാനായി ആരംഭിച്ചു. 5ജി സേവനം ലഭ്യമാകുന്ന വിപണിയിലുണ്ടായിരുന്ന സ്മാർട്ട്ഫോണുകൾ അവയുടെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനായും ശ്രദ്ധ കേന്ദ്രീകരിച്ചു. 

Advertisements

ഇന്ത്യക്കാർക്കായി 5G അപ്ഡേഷനുമായി ആപ്പിൾ

ലോകത്തെ ഏറ്റവും പ്രമുഖ ഐഫോൺ (iPhone) അവരുടെ മോഡലുകളിൽ 5ജി ആക്ടിവേറ്റ് ചെയ്യുന്നതിലും, iOS 16.2 അപ്‌ഡേറ്റ് ചെയ്യുന്നതിലും സജീവമായി. ഇക്കഴിഞ്ഞ സെപ്തംബർ ആദ്യം ആപ്പിൾ (Apple), ഐഫോൺ 14 സീരീസ് ഇന്ത്യൻ വിപണയിൽ എത്തിച്ചിരുന്നു. ഇതിൽ പിന്നീട് പല അപ്ഡേറ്റഡ് ഫീച്ചറുകളും കമ്പനി നടപ്പിലാക്കിയെങ്കിലും, ആപ്പിൾ പിന്നീട് ശ്രദ്ധ നൽകിയത് iOS 16.2 പതിപ്പിലേക്കായിരുന്നു. തങ്ങളുടെ അടുത്ത iOS അപ്‌ഡേറ്റ് ഇന്ത്യൻ വിപണിയിലുള്ള ഐഫോണുകളിൽ 5 ജി സേവനങ്ങളെ പിന്തുണയ്ക്കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ആപ്പിളും 5ജി പിന്തുണയ്ക്കുന്ന മോഡലുകൾ പുറത്തിറക്കാനായി തീരുമാനിച്ചത്.

Advertisements

ഇതിന് പുറമെ, iOS 16.2ന്റെ സ്ഥിരമായ പതിപ്പ് ഈ വർഷം ഡിസംബറോടെ ഈ ഓപ്പറേറ്റിങ് സിസ്റ്റം പ്രയോജനപ്പെടുത്തുന്ന എല്ലാ ഉപകരണങ്ങളിലേക്കും നടപ്പിലാക്കാമെന്നാണ് കമ്പനി പ്രതീക്ഷ വയ്ക്കുന്നത്. ഇതിനിടയിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് 5G പ്രവർത്തനക്ഷമത പരീക്ഷിക്കണമെങ്കിൽ, ബീറ്റ പ്രോഗ്രാം വെബ്‌സൈറ്റ് സന്ദർശിച്ച് മൊബൈൽ എൻറോൾ ചെയ്യാവുന്നതാണ്. നിങ്ങളുടെ എൻറോൾ ചെയ്‌ത ഉപകരണത്തിൽ നിങ്ങൾക്ക് നിലവിലെ ബീറ്റ ലഭിക്കും.

എന്നിരുന്നാലും, ബീറ്റ ഒരു ഡ്രാഫ്റ്റ് പതിപ്പാണെന്നതിനാൽ ബഗുകൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും കമ്പനി ഓർമിപ്പിക്കുന്നു.  അതിനാൽ തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ഇതിലെ പ്രശ്‌നങ്ങളും ബഗുകളും പരിഹരിച്ചതിന് ശേഷം അടുത്ത മാസം വരുന്ന സ്ഥിരതയുള്ള iOS പതിപ്പിനായി കാത്തിരിക്കേണ്ടി വരും.

Advertisements

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Advertisements
Anju M U

Email Anju M U

Follow Us

About Me: She particularly loved the opportunity she got to interview film personalities and music artists. Read More

WEB TITLE

Apple Will Launch iOS 16.2 update With 5G Support iPhones in India

Trending Articles

Latest Articles വ്യൂ ഓൾ

Visual Story വ്യൂ ഓൾ