ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ കേരള സർക്കിളുകളിൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .22 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ള ഒരു പ്ലാൻ ആണിത് .
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന രണ്ടു ടോപ്പ് അപ്പ് പ്ലാനുകളാണ് 100 രൂപയുടെ റീച്ചാർജുകളിൽ അതുപോലെ തന്നെ 110 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .100 രൂപയുടെ ടോപ്പ് അപ്പ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 81 രൂപയുടെ ടോക്ക് ടൈം ആണ് .അതുപോലെ തന്നെ 110 രൂപയുടെ ടോപ്പ് അപ്പ് പ്ലാനുകളിൽ ലഭിക്കുന്നത് 90 രൂപയുടെ ടോക്ക് ടൈം ആണ് .ഇത്തരത്തിൽ 10 രൂപ മുതൽ ടോപ്പ് അപ്പുകൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാൻ ആണ് 29 ,18 രൂപയുടെ റീച്ചാർജുകളിൽ ഇപ്പൊ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഫ്രീ വോയ്സ് കോളുകളാണ് .
2 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .29 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്സ് കോളുകൾ ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത്.
Note ;ഓഫറുകൾ റീച്ചാർജ്ജ് ചെയ്യുന്നതിന് മുൻപ് നിലവിൽ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തുക
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.