അൺലിമിറ്റഡ് 5G ഡാറ്റ ഇതാ സൗജന്യമായി ലഭിക്കുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Oct 2022
HIGHLIGHTS
അൺലിമിറ്റഡ് 5G ഡാറ്റ ഇതാ സൗജന്യമായി ലഭിക്കുന്നു

ഇന്ത്യയിൽ 5ജി സർവീസുകൾ ജിയോ ,എയർടെൽ കൂടാതെ വൊഡാഫോൺ ഐഡിയ എന്നിങ്ങനെ പ്രമുഖ കമ്പനികൾ ട്രയൽ സർവീസുകൾ ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ ഇതാ എയർടെൽ അവരുടെ 5ജി ഉപഭോക്താക്കൾക്കായി ഒക്ടോബർ 8 വരെ 1.8GBPS വേഗത്തിൽ 5ജി സർവീസുകൾ നൽകുന്നു .എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും ഇത് ലഭിക്കണം എന്നില്ല .

Advertisements

തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ഇത്തരത്തിൽ ടെലികോം കമ്പനികൾ 5ജി സർവീസുകൾ നൽകുന്നത് .ഡൽഹി ,മുംബൈ ,ചെന്നൈ ,വാരാണസി ,ബാംഗ്ലൂർ ,ഹൈദ്രാബാദ് ,നാഗ്പുർ എന്നിങ്ങനെ പ്രമുഖ നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ എയർടെൽ 5ജി സർവീസുകളുടെ ട്രയലുകൾ നടക്കുന്നത് .അതുകൊണ്ടു തന്നെ ഈ നഗരങ്ങളിൽ ഉള്ള തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത്തരത്തിൽ 5ജി അൺലിമിറ്റഡ് ലഭിക്കുക .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇന്ത്യയിൽ ആപ്പിളിന്റെ 5G; iOS 16.2 അപ്‌ഡേറ്റ് ഒരുങ്ങുന്നു കാത്തിരുന്ന ബിഎസ്എൻഎൽ 5G സർവീസുകൾ ഇതാ? എത്തുന്നു ഇന്ത്യയുടെ സ്വന്തം ബഡ്ജറ്റ് 5G ഫോൺ ഇതാ അവതരിപ്പിച്ചു ഫ്ലിപ്പ്കാർട്ടിൽ ഇതാ അടുത്ത മൊബൈൽ ഓഫറുകൾ എത്തി ഗോൾഡ് റേറ്റ് ;ഇന്നത്തെ സ്വർണ്ണ വില അറിയാം ഇതാ
Advertisements

എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന എയർടെൽ ,ജിയോ 5ജി സർവീസുകൾക്ക് വേറെ താരിഫ് പ്ലാനുകളോ അല്ലെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ പണം അടക്കേണ്ടതോ അല്ല.നിലവിൽ ഉള്ള താരിഫ് പ്ലാനുകളിൽ തന്നെ ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ 5ജി ട്രയൽ സേവനങ്ങൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ റിലയൻസ് ജിയോ നൽകുന്നതിനേക്കാൾ കൂടുതൽ നഗരങ്ങളിൽ എയർടെൽ അവരുടെ 5ജി ട്രയൽ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട് .ഇന്ത്യയിലെ 5ജി സപ്പോർട്ട് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്(തിരെഞ്ഞെടുത്ത ഉപഭോക്താക്കൾ ) ഇത്തരത്തിൽ 5ജി സേവനങ്ങൾ ലഭിക്കുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Airtel 5G Service
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements