കാത്തിരുന്ന ജയസൂര്യ ചിത്രം OTT യിൽ നേരിട്ട് എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 29 Sep 2022
HIGHLIGHTS
കാത്തിരുന്ന ജയസൂര്യ ചിത്രം OTT യിൽ നേരിട്ട് എത്തുന്നു

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ഈശോ എന്ന സിനിമയാണ് OTT റിലീസിങ്ങിന് എത്തുന്നത് .വ്യത്യസ്ത വേഷങ്ങൾകൊണ്ട് മലയാളികളെ അമ്പരിപ്പിച്ചു ജയസൂര്യ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് .ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ അതിന്റെ പേരിൽ വലിയ  വിവാദങ്ങൾ ഉണ്ടായിരുന്നു .

Advertisements

എന്നാൽ ഇപ്പോൾ ഇതാ ഈ ചിത്രവും OTT യിലേക്ക് പോകുകയാണ് .സോണി ലിവ് ആണ് ഈ ചിത്രത്തിന്റെ OTT അവകാശം നേടിയിരിക്കുന്നത് .ഒരു ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്ക് ആണ് ഈ ചിത്രം OTT പ്ലാറ്റ് ഫോമായ സോണി ലിവ് എടുത്തിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട് .കേശു ഈ വീടിന്റെ നാഥനും OTT റിലീസ് ആയിരുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

മികച്ച ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഇതാ OTT വഴി കാണാം ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർക്കായി ഇതാ OTT വഴി കാണാം പ്രതീഷിക്കാതെ 100 കോടി ക്ലബ്ബിൽ ;ഈ സിനിമ OTT യിൽ നാളെ
Advertisements

അതുപോലെ തന്നെ സിനിമ മുഴുവൻ കണ്ടതിനു ശേഷമാണ് ഇത്രയും വലിയ തുകയ്ക്ക് സോണി ലിവ് ഈ സിനിമ എടുക്കുവാൻ തയ്യാറായത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .കൂടാതെ സെൻസർ ബോർഡ് ക്ളീൻ യൂ സർട്ടിഫിക്കറ്റ് ആണ് ഈശോ എന്ന ചിത്രത്തിന് നൽകിയിരിക്കുന്നത് .കുടുംബസമേതം കാണുവാൻ സാധിക്കുന്ന ഒരു എന്റർടൈൻമെന്റ് ചിത്രമാണ് ഇത് എന്നും സംവിധായകൻ പറയുന്നു .ചിത്രം ഈ വരുന്ന ഒക്ടോബർ 5 നു SONY LiV വഴി കാണുവാൻ സാധിക്കുന്നതാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: EESHO worldwide premiere exclusively on Sony Live
Advertisements

Trending Articles

Advertisements