ഒരു മാസ്സ് ആക്ഷൻ പടം ഇതാ OTT റിലീസ് ചെയ്തിരിക്കുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Aug 2022
HIGHLIGHTS
ഒരു മാസ്സ് ആക്ഷൻ പടം ഇതാ OTT റിലീസ് ചെയ്തിരിക്കുന്നു

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു തെലുങ്ക് സിനിമയാണ് The Warrior .തെലുങ്കിലെ യുവതാരം റാം ആണ് ചിത്രത്തിൽ നായകനായി അഭിനയിച്ചിരിക്കുന്നത് .ഹിറ്റ് മേക്കർ ലിംഗുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ഒരു പക്കാ മാസ്സ് മസാല ആക്ഷൻ സിനിമ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ഒരു സിനിമ കൂടിയാണ് The Warrior എന്ന സിനിമ .OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഇപ്പോൾ ഈ സിനിമ എത്തിയിരിക്കുന്നത് .

Advertisements

ജയസൂര്യയുടെ John Luther എന്ന സിനിമ ഇതാ OTT യിൽ 

ജയസൂര്യയെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്തു ഈ വർഷം തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു John Luther .തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു എങ്കിലും ബോക്സ് ഓഫിസിൽ നിന്നും വലിയ നേട്ടം ഉണ്ടാക്കാതെ പോയ ഒരു സിനിമകൂടിയായിരുന്നു .ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതാ John Luther OTT പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നു  . മനോരമ മാക്സിലൂടെ റിലീസ് ചെയ്തിരിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇതാ മറ്റൊരു പാൻ ഇന്ത്യൻ സിനിമകൂടി OTT യിൽ എത്തി തിയറ്ററിൽ എത്തി ഇതാ ആര്യയുടെ സിനിമ OTT യിലും ? ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ത്രില്ലർ;OTT റിലീസ് എത്തി
Advertisements

 കടുവ OTT റിലീസിന് എത്തിയിരിക്കുന്നു 

ജൂലൈ 7 നു ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു കടുവ .കുറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് ഒരു മാസ്സ് റോളിൽ എത്തുന്ന സിനിമ കൂടിയായിരുന്നു ഇത് .എന്നാൽ ഇപ്പോൾ ഇതാ ഈ സിനിമ റിലീസ് ചെയ്തു ഒരു മാസ്സം പിന്നിടുമ്പോൾ OTT യിൽ എത്തിയിരിക്കുന്നു .ആമസോൺ പ്രൈം ആണ് ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് 

ചിത്രം ഇപ്പോൾ മുതൽ  ആമസോണിലൂടെ കാണുവാൻ സാധിക്കുന്നതാണ്  .ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പൃഥ്വിരാജ് സുകുമാരൻ കൂടാതെ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .ചിത്രത്തിന് തിയറ്ററുകളിൽ നിന്നും തരക്കേടില്ലാത്ത പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: The Warrior Movie OTT Release Date
Advertisements

Trending Articles

Advertisements