OTT അപ്പ്‌ഡേറ്റ് ; കാത്തിരുന്ന രണ്ടു മലയാളം സിനിമകൾ എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Aug 2022
HIGHLIGHTS
OTT അപ്പ്‌ഡേറ്റ് ; കാത്തിരുന്ന രണ്ടു മലയാളം സിനിമകൾ എത്തി

ജയസൂര്യയെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്തു ഈ വർഷം തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു John Luther .തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു എങ്കിലും ബോക്സ് ഓഫിസിൽ നിന്നും വലിയ നേട്ടം ഉണ്ടാക്കാതെ പോയ ഒരു സിനിമകൂടിയായിരുന്നു .ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതാ John Luther OTT പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുന്നു  .ഇപ്പോൾ  മനോരമ മാക്സിലൂടെ  ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .

Advertisements

കടുവ OTT റിലീസിന് എത്തിയിരിക്കുന്നു 

ജൂലൈ 7 നു ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു കടുവ .കുറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് ഒരു മാസ്സ് റോളിൽ എത്തുന്ന സിനിമ കൂടിയായിരുന്നു ഇത് .എന്നാൽ ഇപ്പോൾ ഇതാ ഈ സിനിമ റിലീസ് ചെയ്തു ഒരു മാസ്സം പിന്നിടുമ്പോൾ OTT യിൽ എത്തിയിരിക്കുന്നു .ആമസോൺ പ്രൈം ആണ് ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് 

ബന്ധപ്പെട്ട ലേഖനങ്ങ:

പ്രതീഷിക്കാതെ 100 കോടി ക്ലബ്ബിൽ ;ഈ സിനിമ OTT യിൽ നാളെ മികച്ച ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഇതാ OTT വഴി കാണാം ഇപ്പോൾ കാത്തിരുന്ന ജയസൂര്യ ചിത്രം OTT യിൽ നേരിട്ട് എത്തുന്നു ഹോട്ട് സ്റ്റാർ വഴി കാണാവുന്ന സിനിമകൾ നോക്കാം
Advertisements

ചിത്രം ഇപ്പോൾ മുതൽ  ആമസോണിലൂടെ കാണുവാൻ സാധിക്കുന്നതാണ്  .ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പൃഥ്വിരാജ് സുകുമാരൻ കൂടാതെ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .ചിത്രത്തിന് തിയറ്ററുകളിൽ നിന്നും തരക്കേടില്ലാത്ത പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയായിരുന്നു ഇത് .ഇതിനു മുൻപ് സിംഹാസനം എന്ന സിനിമയായിരുന്നു ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നത് .എന്നാൽ തിയറ്ററുകളിൽ നിന്നും വൻ പരാജയം ഏറ്റുവാങ്ങിയ ഒരു സിനിമ കൂടിയായിരുന്നു അത് .തിയറ്ററുകളിൽ നിന്നും കടുവ 50 കോടി വരെ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Jayasurya’s suspense thriller ‘John Luther’ gets an OTT release date
Advertisements

Trending Articles

Advertisements