സാംസങ് ഗാലക്‌സി വാച്ച് 5ന് 1.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഹൃദയമിടിപ്പ് നിരീക്ഷണം ഉൾപ്പെടെ വിവിധ സെൻസറുകൾ ഇതിൽ വരുന്നു. ഇത് ബ്ലൂടൂത്ത് സപ്പോർട്ട് ചെയ്യുന്നതും, വാട്ടർ റെസിസ്റ്റന്റുമാണ്. കൂടാതെ 40 മണിക്കൂർ ലൈഫും വയർലെസ് ചാർജിങ്ങുമുള്ള 410 mAh Li-ion ബാറ്ററി ഫീച്ചർ ഇതിൽ വരുന്നു. ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും 30,999 രൂപയ്ക്കും, ക്രോമയിൽ 27,999 രൂപയ്ക്കും ലഭ്യമാണ്.