Best Split AC Deal: ഗോദ്റേജ്, കാരിയർ ബ്രാൻഡുകളിൽ നിന്നും മിതമായ നിരക്കിൽ 3 സ്റ്റാർ എസികൾ സ്വന്തമാക്കാം

HIGHLIGHTS

3-സ്റ്റാർ 1 ടൺ ശേഷിയുള്ള എയർകണ്ടീഷണണുകൾ വലിയ കിഴിവിൽ ലഭിക്കും

പരിമിത കാലത്തേക്ക് 30,000 രൂപയ്ക്ക് താഴെ സ്പ്ലിറ്റ് എസി വാങ്ങാനാകും

ഈ വേനൽക്കാലത്ത് പുതിയ എയർ കണ്ടീഷണർ വാങ്ങാൻ ആലോചനയുള്ളവർക്ക് ഈ ഡീൽ പ്രയോജനപ്പെടുത്താം

Best Split AC Deal: ഗോദ്റേജ്, കാരിയർ ബ്രാൻഡുകളിൽ നിന്നും മിതമായ നിരക്കിൽ 3 സ്റ്റാർ എസികൾ സ്വന്തമാക്കാം

ഈ വേനൽക്കാലത്ത് പുതിയ എയർ കണ്ടീഷണർ വാങ്ങാൻ ആലോചനയുണ്ടോ? 30000- 32000 രൂപയിൽ താഴെ Best Split AC വാങ്ങാം. ഇതിനായി ആമസോണിൽ സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾക്ക് വമ്പിച്ച കിഴിവ് നേടാം. ചുട്ടുപൊള്ളുന്ന വേനലിലേക്ക് കടക്കുന്നതിന് മുമ്പ് പുതിയ എസി വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

3-സ്റ്റാർ 1 ടൺ ശേഷിയുള്ള എയർകണ്ടീഷണണുകൾ വലിയ കിഴിവിൽ ലഭിക്കും. പരിമിത കാലത്തേക്ക് 30,000 രൂപ റേഞ്ചിൽ സ്പ്ലിറ്റ് എസി വാങ്ങാനാകും.

Carrier 1 Ton Best Split AC: ഫീച്ചറുകൾ

1 വർഷത്തെ പ്രൊഡക്റ്റ് വാറണ്ടിയും, 5 വർഷത്തെ പിസിബി വാറണ്ടിയുമുള്ള എസിയാണിത്. ഇതിൽ 6 ഇൻ 1 കൂളിംഗ് സിസ്റ്റവും ഫിൽട്ടറുമുണ്ട്. അധികമായി വൈദ്യുതി ഉപയോഗിക്കാതെ, പ്രവർത്തിക്കുന്ന എയർകണ്ടീഷണറാണ് കാരിയർ 1 ടൺ സ്പ്ലിറ്റ് എസി.

Best Split AC
കാരിയർ Best Split AC

രണ്ടോ മൂന്നോ അംഗങ്ങളുള്ള കുടുംബത്തിന് അനുയോജ്യമായ എസിയാണിത്. 90 മുതൽ 110 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഇടങ്ങളിൽ ഈ എയർ കണ്ടീഷൺ അനുയോജ്യമാകുന്നു.

Carrier 1 Ton 3 Star Wi-Fi Smart Flexicool Inverter എസി

കാരിയർ 1 Ton 3 സ്റ്റാർ Wi-Fi Smart ഫ്ലെക്സികൂൾ ഇൻവർട്ടർ Split ACയും നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. ആമസോണിൽ 31,988 രൂപയ്ക്കാണ് ഈ സ്പ്ലിറ്റ് എസി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എച്ച്എസ്ബിസി, യെസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഏകദേശം 1500 രൂപ കിഴിവ് ലഭിക്കും. ഇതിന് ആമസോൺ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും നൽകുന്നു.

Godrej Split AC

Best Split AC
ഗോദ്റേജ് Best Split AC

31000 രൂപ റേഞ്ചിൽ നിങ്ങൾക്ക് 3 സ്റ്റാർ ഗോദ്റേജ് സ്പ്ലിറ്റ് എയർ കണ്ടീഷണർ വാങ്ങാം. 1.5 ടൺ ഭാരമുള്ള എസിയാണിത്.

ഏകദേശം 52 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിൽ പോലും നല്ല കൂളിങ് തരുന്ന എസിയാണിത്. 5-ഇൻ-1 കൺവെർട്ടിബിൾ സാങ്കേതികവിദ്യയും 4-വേ എയർ സ്വിംഗുമുള്ള എസിയാണിത്. മുറിയുടെ വ്യത്യസ്ത ഒക്യുപൻസി ലെവലുകൾ അടിസ്ഥാനമാക്കി ഇത് പ്രവർത്തിക്കുന്നു.

യൂണിറ്റിനുള്ളിലെ ഈർപ്പം നീക്കം ചെയ്യുന്ന ആന്റി-മൈക്രോബയൽ സെൽഫ്-ക്ലീൻ സാങ്കേതികവിദ്യ എസിയിൽ സെറ്റ് ചെയ്തിട്ടുണ്ട്. ഗോദ്‌റെജ് എസിയ്ക്കുള്ളിൽ സൂക്ഷ്മാണുക്കളുടെ വളർച്ച തടയുന്നതിനും ഇത് പ്രയോജനപ്പെടും.

Also Read: Summer Tips: New Fridge വാങ്ങുമ്പോൾ ഡബിൾ ഡോറും വലിപ്പവും മാത്രം നോക്കിയാൽ പോരാ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo