200MP+10MP+12MP+10MP ക്യാമറയുള്ള Black Samsung ഫോണിന് Special ഓഫർ, ഫ്ലിപ്കാർട്ടിൽ!
നിങ്ങൾ ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ അന്വേഷിക്കുകയാണെങ്കിൽ, ഡിസ്കൌണ്ട് പ്രയോജനപ്പെടുത്താം
ഒന്നരലക്ഷം രൂപയ്ക്ക് അടുത്തുള്ള ഫോണിന് ഇപ്പോൾ പകുതി വിലയിലെത്തി
SAMSUNG Galaxy S23 Ultra 5G ആണ് ഇപ്പോൾ കിഴിവിൽ വിൽക്കുന്നത്
ക്വാഡ് ക്യാമറയുള്ള Black Samsung ഫോണിന് ഗംഭീര ഡിസ്കൌണ്ട് ഇപ്പോൾ നേടാം. 200MP ക്യാമറയും, അതിശയിപ്പിക്കുന്ന ഡിസ്‌പ്ലേയും, ശക്തമായ പെർഫോമൻസുമുള്ള മുൻനിര സ്മാർട്ട്‌ഫോണിന് ഓഫറുണ്ട്. നിങ്ങൾ ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ അന്വേഷിക്കുകയാണെങ്കിൽ, ഡിസ്കൌണ്ട് പ്രയോജനപ്പെടുത്താം. ഒന്നരലക്ഷം രൂപയ്ക്ക് അടുത്തുള്ള ഫോണിന് ഇപ്പോൾ പകുതി വിലയിലെത്തി.
SurveySAMSUNG Galaxy S23 Ultra 5G ആണ് ഇപ്പോൾ കിഴിവിൽ വിൽക്കുന്നത്. ആമസോണിനേക്കാൾ ഫ്ലിപ്കാർട്ടിലാണ് ഗാലക്സി ഫോണിന് വിലക്കുറവ്.
Black Samsung പകുതി വിലയ്ക്ക്!
സാംസങ് ഗാലക്സി S23 Ultra 256GB ഫോണിനാണ് സ്പെഷ്യൽ ഓഫർ. ഇതിന് വിപണിയിൽ 1,49,999 രൂപയാണ് വിലയാകുന്നത്. എന്നാൽ, ഫ്ലിപ്കാർട്ടിൽ 48 ശതമാനം വിലക്കുറവിൽ വിൽക്കുന്നു. എന്നുവച്ചാൽ 76,888 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതും 256ജിബി സ്റ്റോറേജുള്ള ബ്ലാക്ക് വേരിയന്റിനാണ് കിഴിവ്. ഇതേ കളറിലുള്ള സാംസങ് ഫോണിന് ആമസോണിൽ 79,990 രൂപയാകുന്നു.
ഫോൺ ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ അതിനും ഗംഭീര ഡിസ്കൌണ്ട് ലഭിക്കുന്നു. 2,704 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്23 അൾട്രായുടെ ഇഎംഐ വില. Buy Now.
SAMSUNG Galaxy S23 Ultra: സ്പെസിഫിക്കേഷൻ
6.8 ഇഞ്ച് സൈസിൽ ഡിസ്പ്ലേയുള്ള ഫോണാണ് സാംസങ് ഗാലക്സി S23 അൾട്രാ 5G. ഇതിന്റെ സ്ക്രീനിന് ക്വാഡ്-HD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്‌സ് വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും സ്മാർട്ഫോണിനുണ്ട്.
ക്വാഡ് റിയർ ക്യാമറയിൽ പ്രൈമറി സെൻസർ 200MP ആണ്. ഇത് OIS സപ്പോർട്ട് ചെയ്യുന്നു. 12MP അൾട്രാവൈഡ് സെൻസറും ഫോണിലുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസറും, 10 മെഗാപിക്സലിന്റെ പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസറും ഇതിലുണ്ട്.
12MP ഡ്യുവൽ പിക്സൽ ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ഫോണാണിത്. 8K വീഡിയോ റെക്കോർഡിങ് ഫീച്ചർ ഈ സാംസങ് ഫോണിന് ലഭിക്കുന്നു. ഫോണിലെ 5000mAh ബാറ്ററി 45W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്. ഇത് കോർണിങ് ഗോറില്ല ഗ്ലാസ് Victus 2 പ്രൊട്ടക്ഷനുമുള്ള ഫോണാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1 ആണ് ഫോണിന്റെ ഒഎസ്. ഗാലക്‌സി AI, സർക്കിൾ ടു സെർച്ച് ഫീച്ചറുകൾ ഗാലക്സി എസ്23 അൾട്രാ സപ്പോർട്ട് ചെയ്യുന്നു.
Also Read: iPhone 16e: A17 ചിപ്പുള്ള ബജറ്റ് ഐഫോണിന് ഇന്ന് First Sale, അറിയാലോ ദുബായിക്കേൾ ലാഭം ഇന്ത്യ തന്നെ…
പ്രധാന ഫീച്ചറുകൾ ഒറ്റനോട്ടത്തിൽ
ഡിസ്പ്ലേ: 6.8-ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ. 120Hz റിഫ്രഷ് റേറ്റ്.
പെർഫോമൻസ്: സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ.
ക്യാമറ: 200MP + 10MP + 10MP + 12MP ക്വാഡ്-ക്യാമറ യൂണിറ്റ്.
ഫ്രണ്ട് ക്യാമറ: 12MP മുൻ ക്യാമറ.
ബാറ്ററി: 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററി.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile