50000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് Samsung Galaxy S24 കിട്ടും! Limited Offer പാഴാക്കരുതേ…

HIGHLIGHTS

79,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സ്മാർട്ഫോണാണിത്

30,000 രൂപയ്ക്ക് അടുത്ത് ഇപ്പോൾ ഡിസ്കൌണ്ട് ലഭിക്കുന്നു

ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 50,000 രൂപയക്ക് ഇപ്പോൾ പ്രീമിയം സ്മാർട്ഫോൺ വാങ്ങാം

50000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് Samsung Galaxy S24 കിട്ടും! Limited Offer പാഴാക്കരുതേ…

Samsung Galaxy S24 5G 50000 രൂപയ്ക്ക് താഴെ വാങ്ങാം. ആമസോണിൽ പുതുവർഷം പ്രമാണിച്ച് ഗംഭീര കിഴിവാണ് ലഭിക്കുന്നത്. ബാങ്ക് ഓഫറുകളൊന്നുമില്ലാതെ 50,000 രൂപയക്ക് ഇപ്പോൾ പ്രീമിയം സ്മാർട്ഫോൺ വാങ്ങാം. ബാങ്ക് ഓഫർ കൂടി ചേർത്താൽ പിന്നെയും വില കുറയും.

Digit.in Survey
✅ Thank you for completing the survey!

AI ഫീച്ചറുകൾ, മികച്ച ഡിസൈൻ, ശക്തമായ ഹാർഡ്‌വെയർ എന്നിവയുള്ള ആൻഡ്രോയിഡ് ഫോണാണിത്. ഈ സ്മാർട്ഫോണിന് Galaxy AI സപ്പോർട്ടുമുണ്ട്. ട്രിപ്പിൾ റിയർ ക്യാമറയിൽ വരുന്ന ഗാലക്സി S24 ഓഫറും ഫോണിന്റെ പ്രത്യേകതയുമിതാ…

Samsung Galaxy S24 5G: ഓഫർ

79,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സ്മാർട്ഫോണാണിത്. 30,000 രൂപയ്ക്ക് അടുത്ത് ഇപ്പോൾ ഡിസ്കൌണ്ട് ലഭിക്കുന്നു. നിലവിൽ ഫോൺ ആമസോണിൽ 50,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. RBL ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉണ്ടെങ്കിൽ വീണ്ടും കിഴിവ് നേടാം. ഇങ്ങനെ നിങ്ങൾക്ക് 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. അപ്പോൾ ഫോൺ 49,999 രൂപയ്ക്ക് വാങ്ങാനാകും.

8 ജിബി + 128 ജിബി വേരിയന്റിനാണ് ഈ ഓഫർ. ഫ്ലിപ്കാർട്ടിൽ പോലും സ്മാർട്ഫോൺ 62,999 രൂപയ്ക്കാണ് വിൽക്കുന്നത്. അതിനാൽ ആമസോണിൽ പരിമിതകാലത്തേക്ക് ലഭിക്കുന്ന ബമ്പർ ഓഫർ വിട്ടുകളയണ്ട.

under 50000 rs you can grab samsung galaxy s24
Samsung ഗാലക്സി S24

Also Read: നമ്മുടെ കിടിലോസ്കി ഫ്ലാഗ്ഷിപ്പ് 200MP Samsung Galaxy S23 Ultra, പകുതി വിലയ്ക്ക്! Bumper Offer

പഴയ ഫോണുകൾ എക്‌സ്‌ചേഞ്ച് ചെയ്തും ലാഭത്തിൽ ഫോൺ വാങ്ങാം. പ്രതിമാസം 8,500 രൂപ മുതൽ നോ-കോസ്റ്റ് ഇഎംഐ ലഭിക്കും. ഓനിക്സ് ബ്ലാക്ക്, കോബാൾട്ട് വയലറ്റ്, ആംബർ യെല്ലോ നിറങ്ങളിലാണ് ഫോണുകളുള്ളത്. Buy From Here.

ഇതിന് പുറമെ വാങ്ങുന്നവർക്ക് 6,999 രൂപയ്ക്ക് സാംസങ് കെയർ, ആക്സിഡന്റൽ, ലിക്വിഡ് ഡാമേജ് പ്രൊട്ടക്ഷൻ ലഭിക്കും. കൂടാതെ 3,299 രൂപയ്ക്ക് മൊത്തം പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും.

Galaxy S24 5G: സ്പെസിഫിക്കേഷൻ

സാംസങ് ഗാലക്‌സി S24 6.2 ഇഞ്ച് അമോലെഡ് 2 എക്‌സ് പാനലുമായാണ് വരുന്നത്. ഇതിൽ കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്. 2,600nits പീക്ക് ബ്രൈറ്റ്നെസ് ലഭിക്കുന്നു.

ഫോണിൽ നൽകിയിട്ടുള്ളത് ഇൻ-ഹൗസ് എക്‌സിനോസ് 2400 സിപിയു ആണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6.1-ൽ ആണ് പ്രവർത്തിക്കുന്നത്. ഇതിന് വരുന്ന OneUI 7 അപ്‌ഡേറ്റ് ലഭിക്കുന്നതാണ്.

ക്യാമറ യൂണിറ്റിൽ മൂന്ന് സെൻസറുകളാണുള്ളത്. ഇതിൽ പ്രൈമറി ഷൂട്ടർ OIS സപ്പോർട്ടുള്ള 50MP ക്യാമറയാണ്. 12MP അൾട്രാവൈഡ് സെൻസറും 10MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. സെൽഫികൾക്കായി 12MP ഫ്രണ്ട് ക്യാമറ ലഭിക്കുന്നു.

4,000mAh ബാറ്ററിയുടെ പിന്തുണയുള്ള സ്മാർട്ട്‌ഫോൺ ആണിത്. ഫോൺ 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, ജനറേറ്റീവ് എഐ എഡിറ്റ് എന്നീ AI ഫീച്ചറുകളുണ്ട്. അതുപോലെ സർക്കിൾ ടു സെർച്ച് സപ്പോർട്ടും ഗാലക്സി എഐയിലൂടെ ലഭിക്കും. ഫോൺ IP68 റേറ്റിങ്ങിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo