Reliance Jio വരിക്കാർക്കായി വളരെ മികച്ചൊരു പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ജിയോയുടെ 319 രൂപ പ്ലാൻ മറ്റ് റീചാർജ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമാണ്
എന്ന് റീചാർജ് ചെയ്യുന്നോ, അടുത്ത മാസം അതേ തീയതി വരെ വാലിഡിറ്റി ലഭിക്കും
2016-ലാണ് reliance jio ഇന്ത്യയിൽ ടെലികോം സേവനം ആരംഭിച്ചത്. ആർക്കും വാങ്ങാവുന്ന റീചാർജ് പ്ലാനുകളും അധിക ഡാറ്റയുമായിരുന്നു കമ്പനി അവതരിപ്പിച്ചത്. അതിനാൽ തന്നെ ഇന്ത്യയിലെ പ്രധാന ടെലികോമായി വളരാൻ കമ്പനിയ്ക്ക് കഴിഞ്ഞു.
SurveyReliance Jio 319 രൂപ പ്ലാൻ
അന്ന് ടെലികോം മേഖലയിൽ ആധിപത്യമുണ്ടായിരുന്നു ഐഡിയ, വോഡഫോൺ കമ്പനികളെയെല്ലാം ജിയോ തോൽപ്പിച്ചു. 8 വർഷങ്ങൾ കടന്നാലും ഇന്ത്യയിലെ മുൻപന്തിയിലുള്ള ടെലികോം കമ്പനി ജിയോയാണ്. Reliance Jio വരിക്കാർക്കായി വളരെ മികച്ചൊരു പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
400 രൂപ പോലും ഈ പ്ലാനിന് ചെലവാകില്ല എന്നതാണ് എടുത്തുപറയേണ്ട നേട്ടം. ജിയോയുടെ 319 രൂപ പ്ലാൻ മറ്റ് റീചാർജ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമാണ്. കാരണം ഇതിലെ ആനുകൂല്യങ്ങളാണ്. ജൂലൈയ്ക്ക് ശേഷം ജിയോയുടെ പ്ലാനുകൾക്ക് വില കൂടി. എന്നാൽ, കൂട്ടത്തിലുള്ളതിലെ ഏറ്റവും ലാഭകരമായ പ്രീ-പെയ്ഡ് ഓപ്ഷനാണ് ഇവിടെ വിവരിക്കുന്നത്.
ജിയോ Calender പ്ലാനിന്റെ പ്രത്യേകത

ഈ ജിയോ പ്ലാനിന് വാലിഡിറ്റി വരുന്നത് ഒരു മാസമാണ്. എന്ന് റീചാർജ് ചെയ്യുന്നോ, അടുത്ത മാസം അതേ തീയതി വരെ വാലിഡിറ്റി ലഭിക്കും. മാസത്തിൽ 30 ദിവസമുണ്ടോ, 31 ദിവസമുണ്ടോ എന്നൊന്നും പ്ലാൻ നോക്കുന്നേ ഇല്ല. ഉദാഹരണത്തിന്, നവംബർ 28-ന് റീചാർജ് ചെയ്യുകയാണെങ്കിൽ, അടുത്ത മാസം 28-ന് പ്ലാൻ അവസാനിക്കും. ഈ ഒരു മാസ പ്ലാനിലെ വാലിഡിറ്റിയും മികച്ചതാണ്.
ഈ പ്ലാൻ പ്രതിദിനം 1.5 GB ഹൈ സ്പീഡ് ഡാറ്റ നൽകുന്നു. ഈ ഡാറ്റ തീർന്നാൽ നിങ്ങൾക്ക് 64 Kbps സ്പീഡിൽ ഇന്റർനെറ്റ് ആസ്വദിക്കാം. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും നൽകുന്നുണ്ട്. ഒരു മാസത്തെ പ്ലാനിൽ പ്രതിദിനം 100 എസ്എംഎസ് ചെയ്യാവുന്നതാണ്. ഇതിന് പുറമെ, കോംപ്ലിമെന്ററി ഓഫറായി ജിയോ ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുമുണ്ട്.
Jio vs Airtel
എയർടെലിൽ 349 രൂപയ്ക്കും 299 രൂപയ്ക്കുമാണ് പ്ലാനുകളുള്ളത്. ഇവയെല്ലാം എന്നാൽ 28 ദിവസത്തെ വാലിഡിറ്റിയുള്ള പാക്കേജുകളാണ്. അതുകൊണ്ട് തന്നെ 1.5ജിബിയ്ക്കുള്ള ജിയോയുടെ റീചാർജ് ഓഫർ ലാഭമെന്ന് തന്നെ പറയാം.
Also Read: Last Day Offer: 349 രൂപയ്ക്ക് 3 മാസം വാലിഡിറ്റി! BSNL ബമ്പർ ഭാഗ്യം ഒരു ദിവസം കൂടി….
കാരണം ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ ജിയോക്ലൌഡ്, ജിയോസിനിമയും ലഭ്യമാണ്. എന്നാൽ ജിയോസിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ ഇതിലില്ല. അതുപോലെ ഈ ജിയോ പാക്കേജിൽ അൺലിമിറ്റഡ് 5ജിയും ഉൾപ്പെടുന്നില്ല. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile