I Am Kathalan OTT Update: വീണ്ടും മലയാളത്തിൽ സൈബർ ക്രൈം Thriller, നസ്ലെൻ ചിത്രം ഒടിടിയിൽ എന്ന്?

HIGHLIGHTS

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ഐ ആം കാതലൻ

ടെക്നോ- സൈബർ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണിത്

പ്രേമലുവിന് ശേഷം ഗിരീഷ് ഏ.ഡി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്

I Am Kathalan OTT Update: വീണ്ടും മലയാളത്തിൽ സൈബർ ക്രൈം Thriller, നസ്ലെൻ ചിത്രം ഒടിടിയിൽ എന്ന്?

I Am Kathalan OTT: മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ഐ ആം കാതലൻ. Premalu ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ഫാൻസ് നേടിയ നസ്ലെൻ മുഖ്യകഥാപാത്രമാകുന്ന, Thriller ചിത്രമാണിത്. സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ഐ ആം കാതലനിലെ പ്രമേയം.

Digit.in Survey
✅ Thank you for completing the survey!

OTT-യിൽ പ്രതീക്ഷയോടെ…

പ്രേമലുവിന് ശേഷം ഗിരീഷ് ഏ.ഡി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. തണ്ണീർമത്തൻ ദിനങ്ങൾ, പ്രേമലു തുടങ്ങിയ സിനിമകളുടെ ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് ഈ ചിത്രം ഒരുക്കിയത്. ടെക്നോ- സൈബർ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ഐ ആം കാതലൻ.

naslen movie i am kathalan ott release date
ഐ ആം കാതലൻ

തിയേറ്ററുകളിൽ പ്രേമലുവിനെ പോലെ ഓളമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചില്ല. ബോക്സോഫീസ് ഹിറ്റായില്ലെങ്കിലും ഐ ആം കാതലൻ ഭേദപ്പെട്ട പ്രതികരണം പ്രേക്ഷകരിൽ നിന്ന് നേടി. ഓപ്പറേഷൻ ജാവ പോലുള്ള സൈബർ ക്രൈം സിനിമകൾ വിജയിച്ച മലയാളി പ്രേക്ഷകർക്കിടയിൽ ഈ ചിത്രവും ഒടിടി വിജയം നേടുമെന്ന് പ്രതീക്ഷിക്കാം.

I Am Kathalan OTT റിലീസ്

ഇപ്പോഴിതാ ഐ ആം കാതലൻ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് വരുന്നത്. മനോരമ മാക്സ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ചിത്രം ഡിസംബറിൽ ഒടിടി റിലീസ് ചെയ്യുമെന്ന് ഏറ്റവും പുതിയ വാർത്ത വരുന്നു. എന്നാൽ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.

Also Read: കാനിൽ പ്രശംസ നേടിയ കനി കുസൃതി ചിത്രം ഒടിടി എന്തായി?

എന്തായാലും ഇതുവരെയും സിനിമയുടെ റിലീസിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. ഡിസംബർ രണ്ടാമത്തെ ആഴ്ചയിലോ ക്രിസ്മസ് പ്രമാണിച്ചോ മലയാളചിത്രം ഒടിടിയിൽ എത്താനാണ് സാധ്യത. ഇനി 2 വാരങ്ങൾക്കുള്ളിൽ സിനിമ ഒടിടിയിൽ പ്രതീക്ഷിക്കാമെന്നാണ് സൂചന. സിനിമ തിയേറ്റർ റിലീസ് ചെയ്ത് 40 ദിവസം പൂർത്തിയാകണമെന്ന നിബന്ധനയുമുണ്ട്.

naslen movie i am kathalan ott release date
ഗിരീഷ് ഏ.ഡി സംവിധാനം ചെയ്ത ചിത്രം

അനിഷ്മ അനിൽകുമാർ, ദിലീഷ് പോത്തൻ, ലിജോമോൾ ജോസ് എന്നിവരാണ് താരങ്ങൾ. ഗിരീഷ് ഏ.ഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് സജിൻ ചെറുകയിൽ ആണ്. സൂപ്പർ ശരണ്യ, പൂവൻ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് സജിൻ. ഐ ആം കാതലൻ ചിത്രത്തിന്റെ അഭിനയനിരയിലും അദ്ദേഹം ഭാഗമാകുന്നുണ്ട്.

ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ കൈകാര്യം ചെയ്തത്. സിദ്ധാർഥാ പ്രദീപ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ആകാശ് ജോസഫ് വർഗീസാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo