BSNL Limited Offer: 90 ദിവസത്തെ പ്ലാനിന് 400 രൂപ പോലുമാകില്ല! Unlimited കോളിങ്ങും ഡാറ്റയും…

HIGHLIGHTS

BSNL ഇതാ ഒരു Limited Offer പ്രഖ്യാപിച്ചിരിക്കുന്നു

ഇത് ഒക്ടോബർ 28 മുതലാണ് നടപ്പിലാക്കിയത്

90 ദിവസം നീണ്ടുനിൽക്കുന്ന പ്ലാനാണിത്

BSNL Limited Offer: 90 ദിവസത്തെ പ്ലാനിന് 400 രൂപ പോലുമാകില്ല! Unlimited കോളിങ്ങും ഡാറ്റയും…

BSNL ഇതാ ഒരു Limited Offer പ്രഖ്യാപിച്ചിരിക്കുന്നു. പ്രീ-പെയ്ഡ് വരിക്കാർക്ക് പ്രയോജനപ്പെടുന്ന പ്ലാനാണിത്. അതും 500 രൂപയ്ക്ക് താഴെ റീചാർജ് ചെയ്ത് ഈ പരിമിതികാല ഓഫർ പ്രയോജനപ്പെടുത്താം.

Digit.in Survey
✅ Thank you for completing the survey!

BSNL Limited Offer

ദീപാവലിയോട് അനുബന്ധിച്ചാണ് ഈ ഓഫർ അവതരിപ്പിച്ചത്. 1899 രൂപയുടെ പാക്കേജ് മാത്രമല്ലായിരുന്നു ബിഎസ്എൻഎല്ലിന്റെ ഓഫർ. 349 രൂപയ്ക്കും ആകർഷകമായ ഒരു പ്ലാനാണ് ടെലികോം തരുന്നത്. ഇത് ഒക്ടോബർ 28 മുതലാണ് നടപ്പിലാക്കിയത്.

BSNL 349 രൂപ പ്ലാൻ (STV_349)

ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള ഓഫറാണിത്. പ്രത്യേകിച്ച് GP-II (രണ്ടാം ഗ്രേസ് പിരീഡ്) വിഭാഗത്തിലുള്ളവർക്ക് ഇത് വലിയ ഗുണം ചെയ്യും. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയ്ക്കും കോളിംഗ് ആനുകൂല്യങ്ങൾക്കും നല്ലതാണ്.

BSNL Limited Offer
BSNL Limited Offer

ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ തന്നെ കണക്റ്റ് ചെയ്‌തിരിക്കാൻ 349 രൂപ പാക്കേജ് മതി. GP-I കാലയളവിൽ റീചാർജ് ചെയ്യൽ നഷ്‌ടമായ GP-II സബ്‌സ്‌ക്രൈബർമാർക്ക് ഇത് പ്രയോജനപ്പെടുത്താം. ഇങ്ങനെ സിം കട്ടാകാതെ നിങ്ങൾക്ക് രക്ഷപ്പെടാം.

90 ദിവസം നീണ്ടുനിൽക്കുന്ന പ്ലാനാണിത്. 349 രൂപ പ്ലാനിൽ Unlimited ഓഫറുകൾ ഉൾപ്പെടുന്നു. ഇതിൽ അൺലിമിറ്റഡ് വോയിസ്, അൺലിമിറ്റഡ് ഡാറ്റയും നൽകുന്നുണ്ട്. അൺലിമിറ്റഡ് എന്ന് പറഞ്ഞാലും 30ജിബിയാണ് ഡാറ്റയുടെ അളവ്. 30GB കഴിഞ്ഞാൽ 40Kbps വേഗതയിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ലഭിക്കും.

ഇതിലെ അൺലിമിറ്റഡ് വോയിസ് കോൾ ഓഫറിൽ ലോക്കൽ, STD കോളുകൾ ഉൾപ്പെടുന്നു. ഇത് എല്ലാ നെറ്റ് വർക്കിലേക്കും കോളുകൾ ചെയ്യാൻ അനുവദിക്കുന്നുണ്ട്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

90 ദിവസം വാലിഡിറ്റി പ്ലാൻ, ഓഫർ എന്ന് വരെ?

ഇത് ബിഎസ്എൻഎൽ കുറച്ചുനാളത്തേക്ക് തരുന്ന ഓഫറാണ്. അതായത് ഇനി നവംബർ 28 വരെ റീചാർജ് ചെയ്യുന്നവർക്കാണ് പ്ലാൻ ലഭിക്കുക. കീശയ്ക്ക് ചേരുന്ന തരത്തിൽ 90 ദിവസത്തെ പരിധിയില്ലാത്ത കണക്റ്റിവിറ്റി ഇത് നൽകുന്നു. അതായത് 3 മാസത്തെ ദൈർഘ്യമേറിയ സാധുതയാണുള്ളത്. 4ജി ലഭിക്കുന്ന പ്രദേശത്ത് വേഗത്തിൽ ഇന്റർനെറ്റ് ആസ്വദിക്കാനുമാകും.

Read More: BSNL Best Data Plans: അൺലിമിറ്റഡ്, 3GB ഡാറ്റ ഓഫറുകൾ, ഒരു വർഷം വരെ വാലിഡിറ്റി! ഇതാ…

ഇങ്ങനെ നോക്കുമ്പോൾ ഈ പ്ലാനിന് ചെലവാകുന്ന ദിവസച്ചെലവ് വളരെ കുറവാണ്. പ്രതിദിനം 3.88 രൂപ മാത്രമാണ് 90 ദിവസ വാലിഡിറ്റി പ്ലാനിലുണ്ടാകുക.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo