OnePlus 13 Features: ലോഞ്ച് ഉടൻ! Display, ഡിസൈൻ, മൾട്ടി ക്യാമറ, അറിയാൻ 5 പ്രത്യേകതകൾ
OnePlus 13 ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയേണ്ടേ?
ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് അതിശയകരമായ പ്രീമിയം ഡിസൈനും ബിൽഡ് ക്വാളിറ്റിയുമാണുണ്ടാകുക
ലോകത്തിലെ ആദ്യത്തെ DisplayMate A++-സർട്ടിഫൈഡ് സ്‌ക്രീൻ നൽകുന്നു
OnePlus 13 വരാനിരിക്കുന്ന ബെസ്റ്റ് ഫ്ലാഗ്ഷിപ്പ് ഫോണാണ്. ഇതിനകം ഫോൺ ചൈനയിൽ അവതരിപ്പിച്ചു കഴിഞ്ഞു. ഉടൻ തന്നെ ആഗോളതലത്തിലും ഇന്ത്യൻ വിപണിയിലും ഫോൺ ലോഞ്ച് ചെയ്യും. 2025-ന്റെ ആരംഭത്തിൽ, ജനുവരിയിൽ തന്നെയായിരിക്കും ഫോൺ പുറത്തിറങ്ങുക. അപ്പോൾ ഈ ജനപ്രിയ ഫ്ലാഗ്ഷിപ്പ് ഫോണിന് ഇനി 2 മാസങ്ങൾ മാത്രം.
SurveyOnePlus 13 Launch അപ്ഡേറ്റ്
വൺപ്ലസ് 13 ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയേണ്ടേ? ഡിസ്പ്ലേ, ഡിസൈൻ, പെർഫോമൻസ്, ക്യാമറയിലെല്ലാം വലിയ അപ്ഡേറ്റുകളുണ്ട്. ഒപ്പം ഫോണിന്റെ ബാറ്ററി പെർഫോമൻസിലും അപ്ഗ്രേഡ് ഫീച്ചറുകളുണ്ട്. വൺപ്ലസ് 13 എത്ര രൂപയ്ക്കായിരിക്കും ഇന്ത്യയിൽ വിൽക്കുന്നതെന്ന് അറിയാൽ താൽപ്പര്യമുണ്ടോ? വരൂ, നമുക്ക് വരാനിരിക്കുന്ന OnePlus 5G സ്മാർട്ഫോണിനെ വിശദമായി അറിയാം.

OnePlus 13: വില
ആദ്യമേ ഫോണിന്റെ വിലയെ കുറിച്ച് പറയാം. 8GB റാമും 256 ജിബി സ്റ്റോറേജുമുള്ളതായിരിക്കും ബേസിക് വേരിയന്റ്. ഇതിന് 69,999 രൂപ മുതലായിരിക്കും വിലയാകുക. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് 89,999 രൂപ വരെ ആയേക്കും.
Flagship Phone: ഡിസൈൻ
ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് അതിശയകരമായ പ്രീമിയം ഡിസൈനും ബിൽഡ് ക്വാളിറ്റിയുമാണുണ്ടാകുക. ഇതിന്റെ ഡിസ്പ്ലേയും ബോഡിയുമെല്ലാം നേർത്തതും ആകർഷകമായിരിക്കും. സ്റ്റൈലിഷ് ഡിസൈനും മനോഹരമായ കളറും സ്മാർട്ഫോണിനുണ്ടാകും.
ആദ്യ DisplayMate A++-സർട്ടിഫൈഡ് ഡിസ്പ്ലേ
BOE X2 ഡിസ്പ്ലേ രണ്ടാം തലമുറയിലുള്ളതാണ് ഡിസ്പ്ലേയിൽ അവതരിപ്പിക്കുന്നത്. ഇതിൽ ലോകത്തിലെ ആദ്യത്തെ DisplayMate A++-സർട്ടിഫൈഡ് സ്‌ക്രീൻ നൽകുന്നു. അൾട്രാ സെറാമിക് ക്രിസ്റ്റൽ ഗ്ലാസ് പ്രൊട്ടക്ഷൻ സ്ക്രീനിനുണ്ടാകും. അതുപോലെ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും വൺപ്ലസ് 13-ൽ അവതരിപ്പിക്കും.
പെർഫോമൻസിന് Latest Snapdragon
ഏതെങ്കിലും ഒരു സ്നാപ്ഡ്രാഗൺ പ്രോസസ്സറല്ല വൺപ്ലസ് ഉപയോഗിക്കുന്നത്. ഏറ്റവും പുതിയ, അതിവേഗതയുള്ള പ്രോസസറാണ് ഉപയോഗിക്കുക. റെക്കോർഡ് സമയത്ത് സുഗമമായ പ്രകടനം ഉറപ്പുനൽകും. ഗെയിമിംഗ്, മൾട്ടിടാസ്‌കിംഗ് വീഡിയോ സ്ട്രീമിങ് എന്നിവയിലെല്ലാം ആള് പുലിയാകും. ഇതിനായി ക്വാൽകോമിന്റെ Snapdragon 8 Elite ആണ് വൺപ്ലസ് ഉൾപ്പെടുത്തുക.
മൾട്ടി ക്യാമറ സിസ്റ്റം

വൺപ്ലസ് ഫോണുകളുടെ ക്യാമറ നിലവാരം എടുത്തുപറയേണ്ടതില്ല. ഫ്ലാഗ്ഷിപ്പിലും നിങ്ങൾക്ക് ഗംഭീര പെർഫോമൻസ് പ്രതീക്ഷിക്കാം. ഇതിൽ ഉയർന്ന നിലവാരമുള്ള പ്രൈമറി ക്യാമറയാണ് ഉപയോഗിക്കുന്നത്. വൈഡ് ആംഗിൾ ലെൻസ്, ടെലിഫോട്ടോ ലെൻസ് എന്നിങ്ങനെ നിരവധി തരം ലെൻസുകൾ ഉൾക്കൊള്ളുന്നു. ഈ മൾട്ടിഡൈമൻഷണൽ ക്യാമറ സിസ്റ്റം ഫോട്ടോഗ്രാഫിയും വീഡിയോ എക്സ്പീരിയൻസും മികച്ചതാക്കും.
നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, വീഡിയോ സ്റ്റെബിലൈസർ എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ ഇതിലുണ്ടാകും. 50-മെഗാപിക്സൽ LYT-808 പ്രൈമറി ക്യാമറയാണ് ഫോണിലുണ്ടാകുക. UW ക്യാമറയും ടെലിഫോട്ടോ ക്യാമറയുമെല്ലാം 50MP ആയിരിക്കും. 4K 60fps ഡോൾബി വിഷൻ സപ്പോർട്ടും ഫോണിനുണ്ടാകും.
Also Read: Tips: Smartphone കളഞ്ഞു പോയാലും മോഷ്ടിച്ചാലും കണ്ടുപിടിക്കാൻ ഈസിയാണ്
ഫോണിലെ ആൻഡ്രോയിഡ്
ഈ സ്മാർട്ഫോണിലെ സോഫ്റ്റ് വെയറും ഏറ്റവും പുതിയത് തന്നെ. ഏറ്റവും കസ്റ്റമൈസ് ചെയ്തതും ഉപയോക്തൃ സൗഹൃദവുമായ ഒഎസ് ആണ് ഉപയോഗിക്കുന്നത്. ColorOS 15-ൽ പ്രവർത്തിക്കുന്ന ഫോണായിരിക്കും ഇത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile