OTT Release This Week: ടൊവിനോയുടെ ARM, തലൈവയുടെ വേട്ടയ്യൻ, ഹിറ്റ്ലർ, അഗാതോകാക്കൊലോജിക്കല്‍, ഈ വാരം വമ്പൻ ചിത്രങ്ങൾ
ടൊവിനോ തോമസിന്റ 3D ചിത്രമായ ARM ആണ് കൂട്ടത്തിലെ ഏറ്റവും വമ്പൻ മലയാള ചിത്രം
അജയന്റെ രണ്ടാം മോഷണത്തിനൊപ്പം രജനികാന്തിന്റെ വേട്ടയ്യനും ഒടിടി റിലീസ് ചെയ്യുന്നു
ഈ വാരം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ നോക്കാം
OTT Release This Week: ഈ വാരം ഒടിടിയിലെത്തുന്നത് വമ്പൻ ചിത്രങ്ങൾ. മലയാളത്തിലെയും തമിഴിലെയും വമ്പൻ സിനിമകൾ ഒടിടിയിലേക്ക് വരുന്നു. ടൊവിനോ തോമസിന്റ 3D ചിത്രമായ ARM ആണ് കൂട്ടത്തിലെ ഏറ്റവും വമ്പൻ മലയാള ചിത്രം. അജയന്റെ രണ്ടാം മോഷണം റിലീസിനൊപ്പം രജനികാന്തിന്റെ വേട്ടയ്യനും ഒടിടി റിലീസ് ചെയ്യുന്നു.
SurveyOTT Release This Week
തമിഴിലും മലയാളത്തിലും കാത്തിരിക്കുന്ന വമ്പൻ ചിത്രങ്ങൾ മാത്രമല്ല ഇവിടെ വിവരിക്കുന്നത്. ഈ വാരം ഒടിടിയിൽ ആസ്വദിക്കാൻ വേറെയും വേറിട്ട ചലച്ചിത്രങ്ങൾ എത്തുന്നു. ഏറ്റവും പുതിയ OTT Release ചിത്രങ്ങളും അവയുടെ വിശദാംശങ്ങളും ഇതാ…
ARM, വേട്ടയ്യൻ മുതൽ ബ്ലാക്കും ഹിറ്റ്ലറും: പുത്തൻ OTT Release ചിത്രങ്ങൾ

ആദ്യം മലയാളത്തിലെ ഒടിടി റിലീസുകളിൽ നിന്ന് തന്നെ തുടങ്ങാം.
Also Read: Big OTT Release: നേർക്കുനേർ ടൊവിനോയുടെ ARM, തലൈവയുടെ Vettaiyan, ഒരേ ദിവസം സ്ട്രീമിങ്
അജയന്റെ രണ്ടാം മോഷണം
ഓണത്തിന് തിയേറ്ററുകളിൽ ഓളമായ മലയാള ചിത്രമാണിത്. ടൊവിനോ തോമസ് നായകനായ Ajayante Randam Moshanam ഒടിടി റിലീസിനെത്തുന്നു. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, രോഹിണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ബേസില്‍ ജോസഫ്, രോഹിണി, അജു വര്‍ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. ജിതിൻ ലാലാണ് സിനിമ സംവിധാനം ചെയ്തത്.
നവംബർ 8-ന് ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ എആർഎം ആസ്വദിക്കാം. ഇന്ന് അർധരാത്രി തന്നെ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കും.
അഗാതോകാക്കൊലോജിക്കല്‍

നവാഗതനായ വെങ്കിടേഷ് സിഡി സംവിധാനം ചെയ്ത ചിത്രമാണ് Agathokakkological. പിടിതരാത്ത പേര് പോലെ ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രം. ലിയോണ ലിഷോയ്, പ്രശാന്ത് മുരളി എന്നിവരാണ് പ്രധാന താരങ്ങൾ. ബിജിബാലിന്റെ സംഗീതമാണ് എടുത്തുപറയേണ്ട പ്രത്യേകത. മനോരമ മാക്‌സിൽ സിനിമ സ്ട്രീം ചെയ്യുന്നു.
ഗുമസ്തൻ
തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ Gumasthan OTT-യിലേക്ക് വരുന്നു. ജെയ്സ് ജോസ്, ബിബിൻ ജോർജ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാന താരങ്ങൾ. മഖ്ബൂൽ സൽമാനാണ് മറ്റൊരു പ്രധാന താരം.
സ്റ്റീഫൻ ദേവസിയാണ് ഗ്രാമാന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത്. ജോബി ആണ് ഫാമിലി ത്രില്ലറിന്റെ സംവിധായകൻ. ഗുമസ്തൻ ആമസോൺ പ്രൈമിലൂടെ ഈ വാരമെത്തുമെന്നാണ് റിപ്പോർട്ട്.
വിവേകാനന്ദൻ വൈറലാണ്
ഷൈൻ ടോം ചാക്കോയുടെ വിവേകാനന്ദൻ വൈറലാണ് ഒടിടിയിലേക്ക്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് നായികമാർ. മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ജോണി ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.
കമൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ivekanandan Viralanu. സിനിമ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലുണ്ട്. എന്നാൽ ഇന്ത്യയിലുള്ളവർക്ക് പ്രൈം ഇത് ലഭ്യമായിട്ടില്ല.
വേട്ടയ്യൻ

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യനും ഒടിടി റിലീസിനൊരുങ്ങുന്നു. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, സാബുമോൻ തുടങ്ങിയവരും വേട്ടയ്യനിൽ മുഖ്യവേഷത്തിലെത്തി. അമിതാഭ് ബച്ചൻ രജനി ചിത്രത്തിൽ 33 വർഷങ്ങൾക്ക് ശേഷമെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. തമിഴ് ആക്ഷൻ-ത്രില്ലർ ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസിനെത്തുന്നു. നവംബർ 8 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.
വിശ്വം
തെലുഗു താരം ഗോപിചന്ദ് നായകനായ പുതിയ ചിത്രമാണ് വിശ്വം. ശ്രീനു വൈറ്റ്‌ല സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമാണിത്. ആമസോൺ പ്രൈം വീഡിയോ വഴി സിനിമ സ്ട്രീമിങ് നടത്തുന്നു.
ബ്ലാക്ക്
തമിഴ് നടൻ ജീവ നാകനായ സയന്‍സ് ഫിക്ഷന്‍ ഹൊററാണ് Black. കെജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറാണ് നായിക.
ഹോളിവുഡ് ചിത്രം കോഹറന്‍സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമിച്ചത്. ആമസോണ്‍ പ്രൈമിൽ സിനിമ സ്ട്രീമിങ് ആരംഭിച്ചു.
ഹിറ്റ്ലർ
വിജയ് ആന്റണി നായകനായ ചിത്രമാണ് Hitler. റിയ സുമൻ, ഗൌതം വസുദേവ മേനോൻ എന്നിവരും തമിഴ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. ആക്ഷൻ ത്രില്ലർ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ദന ശേഖരനാണ്. ഹിറ്റ്ലർ ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile