Onam കഴിഞ്ഞാലും ഓഫറുകളുടെ ഉത്സവം തീരില്ല
ഫ്ലിപ്കാർട്ടിലെ ഏറ്റവും വലിയ ഷോപ്പിങ് മാമാങ്കത്തിന്റെ തീയതി പുറത്തുവിട്ടു
ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുന്നേ ഓഫറുകൾ ലഭ്യമാകും
Onam കഴിഞ്ഞാലും ഓഫറുകളുടെ ഉത്സവം തീരില്ല. Flipkart Big Billion Days Sale ഈ മാസം ആരംഭിക്കും. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലെ ഏറ്റവും വലിയ ഷോപ്പിങ് മാമാങ്കത്തിന്റെ തീയതി പുറത്തുവിട്ടു.
SurveyFlipkart Big Billion Days Sale
സെപ്‌റ്റംബർ 30 മുതൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്. വിപുലമായ ഓഫറുകളാണ് നിരവധി ഉൽപ്പന്നങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. ഓണം കഴിഞ്ഞാലും വിലക്കിഴിവിൽ ഷോപ്പിങ് നടത്താനുള്ള സുവർണാവസരമാണിത്.
സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, വസ്‌ത്രങ്ങൾ എന്നിവയെല്ലാം സെയിലിനുണ്ടാകും. വരാനിരിക്കുന്ന വിൽപ്പനയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ!

ഓണം കഴിഞ്ഞാൽ Big Billion Days Sale
ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 30-ന് ആരംഭിക്കുന്നു. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുന്നേ ഓഫറുകൾ ലഭ്യമാകും. ഇവർക്ക് സെപ്‌റ്റംബർ 29 മുതൽ എക്‌സ്‌ക്ലൂസീവ് ഓഫറുകളിൽ പർച്ചേസ് ചെയ്യാം.
ദീപാവലിയ്ക്ക് മുന്നോടിയായി ഫ്ലിപ്കാർട്ടിൽ നടക്കുന്ന വലിയ ഷോപ്പിങ് ഉത്സവമാണിത്. കഴിഞ്ഞ വർഷം ഈ ഷോപ്പിങ് മാമാങ്കം ഒക്ടോബറിലായിരുന്നു. ഇക്കൊല്ലം മലയാളികളുടെ ഓണത്തിന് അടുപ്പിച്ചാണ് സെയിൽ നടത്തുന്നത്. ഓണത്തിന് പുതിയ ഫോണും ഇലക്ട്രോണിക്സ് ഐറ്റങ്ങളും വാങ്ങാനാവാത്തവർക്ക് ഈ സെയിൽ മുതലാക്കാം.
Smartphones, Smart TV, മറ്റ് ഓഫറുകൾ
സ്മാർട്ട്‌ഫോണുകൾക്കും സ്മാർട് ടിവികൾക്കുമെല്ലാം അത്യാകർഷ ഓഫറുകൾ ലഭിക്കും. നതിങ്, റിയൽമി, ഷവോമി ബ്രാൻഡുകളെല്ലാം വിലക്കിഴിവിൽ പർച്ചേസ് ചെയ്യാനാകും.
ഐഫോണുകളും വമ്പിച്ച ലാഭത്തിൽ ഈ സെയിലിൽ നിന്ന് സ്വന്തമാക്കാം. പ്ലസ് മെമ്പർമാർക്ക് വേഗത്തിൽ ഓഫർ നേടാനായി ഒരു ദിവസം അധികം ലഭിക്കുന്നു. ഗൂഗിൾ പിക്സൽ ഫോണുകൾക്കും ഫ്ലിപ്കാർട്ട് ഓഫർ അനുവദിച്ചേക്കും. ഇൻസ്റ്റന്റ് കിഴിവിന് പുറമെ ബാങ്ക് ഓഫറിലൂടെയും പൈസ ലാഭിക്കാം.
സ്‌മാർട്ട് ടിവികളും ഗൃഹോപകരണങ്ങളും ഡിസ്കൌണ്ടിൽ വിൽപ്പനയ്ക്ക് എത്തും. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ 80 ശതമാനം വരെ കിഴിവ് ഇവയ്ക്കുണ്ടാകും. ഫ്രിഡ്ജുകളും അതുപോലെ ആകർഷകമായ ഓഫറുകളിൽ ലഭ്യമാകും. 4K സ്‌മാർട്ട് ടിവികൾ നിങ്ങൾക്ക് 75 ശതമാനം വരെ കിഴിവിൽ വാങ്ങാനാകും.
ഫ്ലിപ്കാർട്ട് അഡീഷണൽ ഓഫറുകൾ
എക്‌സ്‌ക്ലൂസീവ് ബാങ്ക് ഓഫറുകളും ഫ്ലിപ്കാർട്ട് സെയിൽ ഉത്സവത്തിൽ അനുവദിക്കുന്നു. എക്‌സ്‌ചേഞ്ച് ഡീലുകളും, നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളുമുണ്ടാകും. കൂടാതെ ക്യാഷ്ബാക്ക്, കൂപ്പൺ ഡിസ്‌കൗണ്ടുകൾ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ സ്വന്തമാക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile