OnePlus Flagship Offer: 39000 രൂപയ്ക്ക് താഴെ വാങ്ങാം 16GB വൺപ്ലസ് 11 5G
OnePlus 11 5G ലാഭത്തിൽ വാങ്ങാം
സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് ഫോണിലെ പ്രോസസർ
2023 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പ്രീമിയം സ്മാർട്ഫോണാണിത്
മികച്ച ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണായ OnePlus 11 5G ലാഭത്തിൽ വാങ്ങാം. 2023 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പ്രീമിയം സ്മാർട്ഫോണാണിത്. ഈ മുൻനിര ഫോൺ നിങ്ങൾക്ക് 40,000 രൂപയ്ക്ക് താഴെ വാങ്ങാം.
SurveyOnePlus 11 5G വിലക്കിഴിവിൽ
സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് ഫോണിലെ പ്രോസസർ. ഇതിന് ഇപ്പോൾ 39,000 രൂപയ്ക്കും താഴെ മാത്രമാണ് ഇപ്പോൾ വില. അതും 16GB റാമുള്ള വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഫോണിനാണ് ഓഫർ.
OnePlus 11 5G സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് QHD+ AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ 120Hz LTPO സ്‌ക്രീൻ നൽകിയിരിക്കുന്നു. ഗോറില്ല ഗ്ലാസ് വിക്‌ടസ് പ്രൊട്ടക്ഷനാണ് ഫോണിലുള്ളത്.

ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. ഇത് അഡ്രിനോ 740 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 13 ഓക്‌സിജൻ ഒഎസ് 13-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
വൺപ്ലസ് 11 ഫോണിൽ 50MP OIS പ്രൈമറി ക്യാമറയാണുള്ളത്. ഇതിൽ 48MP അൾട്രാവൈഡ് സെൻസറും നൽകിയിരിക്കുന്നു. 32MP 2x ടെലിഫോട്ടോ സെൻസർ കൂടി പിൻക്യാമറയിലുണ്ട്. അതിനാൽ ട്രിപ്പിൾ റിയർ ക്യാമറയിലൂടെ മികവുറ്റ ഫോട്ടോഗ്രാഫി അനുഭവം ലഭിക്കും. ഫോണിൽ നിങ്ങൾക്ക് 16MP സെൽഫി ഷൂട്ടറും ലഭിക്കുന്നതാണ്.
100W SUPERVOOC ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,000mAh ബാറ്ററിയും പായ്ക്ക് ചെയ്തിരിക്കുന്നു. വൈ-ഫൈ 7, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഫീച്ചറുകൾ ഫോണിലുണ്ട്. എൻഎഫ്‌സി, അലേർട്ട് സ്ലൈഡർ സൌകര്യവും ഈ സ്മാർട്ഫോണിലുണ്ട്. വൺപ്ലസ് 5G ഫോണിൽ ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്പീക്കർ നൽകിയിരിക്കുന്നു.
യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജിങ്ങുള്ള ഫോണാണിത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഫോണിൽ നൽകിയിട്ടുള്ളത്.
ഓഫർ വിശദമായി അറിയാം
വൺപ്ലസ് 11 5G നിങ്ങൾക്ക് ലാഭത്തിൽ വാങ്ങാനുള്ള അവസരമാണിത്. 16GB+256GB സ്റ്റോറേജ് ഫോണിന് നിലവിൽ ഓഫറുണ്ട്. ആമസോണിൽ 38,999 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്. ആമസോൺ പരിമിതകാല ഓഫറിൽ 37% കിഴിവാണ് അനുവദിച്ചിരിക്കുന്നത്. എറ്റേണൽ ഗ്രീൻ നിറത്തിലുള്ള വൺപ്ലസ് 11 മാത്രമാണ് വിൽപ്പനയ്ക്കുള്ളത്. 16GB വൺഫ്ലസ് 11 പർച്ചേസിനുള്ള ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile