Limited Time Offer: 108MP ക്യാമറ Redmi 5G, 15000 രൂപയ്ക്ക് വാങ്ങാം

HIGHLIGHTS

108MP മെയിൻ ക്യാമറയുള്ള Redmi Note 13 5ജിയ്ക്ക് ഡിസ്കൌണ്ട് ലഭിക്കുന്നു

2000 രൂപ വരെ നിങ്ങൾക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കുന്നതാണ്

കൂടാതെ 1500 രൂപയുടെ ബാങ്ക് കിഴിവും ഫോണിന് ലഭ്യമാണ്

Limited Time Offer: 108MP ക്യാമറ Redmi 5G, 15000 രൂപയ്ക്ക് വാങ്ങാം

Xiaomi ഉടമസ്ഥതയിലുള്ള Redmi 5G ഫോണിന്റെ വില വെട്ടിക്കുറച്ചു. Redmi Note 13 ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ലഭിക്കുന്നു. റെഡ്മി നോട്ട് 14 സീരീസ് വരാനിരിക്കെയാണ് 13 സീരീസിന് ഓഫർ.

Digit.in Survey
✅ Thank you for completing the survey!

Redmi Note 13 വിലക്കുറവിൽ

2000 രൂപ വരെ നിങ്ങൾക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. കൂടാതെ 1500 രൂപയുടെ ബാങ്ക് കിഴിവും ഫോണിന് ലഭ്യമാണ്. 108MP മെയിൻ ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. ഇപ്പോൾ ഈ ട്രിപ്പിൾ ക്യാമറ സ്മാർട്ഫോൺ 16000 രൂപയ്ക്ക് താഴെ ലഭ്യമാണ്.

Redmi Note 13 5g

Redmi Note 13 സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120 ഹെർട്‌സ് റീഫ്രെഷ് റേറ്റും റെഡ്മി നോട്ട് 13-ലുണ്ട്. ഇതിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്.

റെഡ്മി നോട്ട് 13 സ്മാർട്ട്‌ഫോണിൽ 108MP പ്രൈമറി സെൻസറാണുള്ളത്. 8MP അൾട്രാ വൈഡ് ക്യാമറയും 2MP മാക്രോ സെൻസറും ഇതിലുണ്ട്. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കായി 16 മെഗാപിക്സൽ സെൻസറുണ്ട്.

ഫോണിന് പവർ നൽകാനായി 5,000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു.

ഫോൺ മൂന്ന് വ്യത്യസ്ത സ്റ്റോറേജുകളിലാണ് പുറത്തിറക്കിയത്. നാല് കളർ വേരിയന്റുകളും ഈ സ്മാർട്ഫോണിനുണ്ട്. വൈറ്റ്, പർപ്പിൾ, ഗോൾഡ്, ബ്ലാക്ക് നിറങ്ങളിൽ റെഡ്മി 5G വാങ്ങാം.

വിലയും ഓഫറും

6GB റാമും 128GB സ്റ്റോറേജുമുള്ള സ്മാർട്ഫോണിന് 3500 രൂപ കിഴിവുണ്ട്. 18,999 രൂപയുടെ ഫോണിന് ആമസോൺ ഇപ്പോൾ 2000 രൂപ കിഴിവ് നൽകുന്നു. SBI ബാങ്ക് ഓഫറിലൂടെ വീണ്ടും 1500 രൂപയുടെ കിഴിവും നേടാം. ഐസിഐസിഐ ക്രെഡിറ്റ് കാർഡുകൾക്കും ഇതേ ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. ഇങ്ങനെ 15,499 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Read More: First Sale: ഇന്നാണ് വിൽപ്പന! Google Pixel 9, 9 Pro XL ഓൺലൈനിലും ഓഫ്‌ലൈനിലും…

108mp camera redmi 5g get huge price cut in limited time offer

8GB+256GB,12GB+256GB എന്നീ സ്റ്റോറേജുകൾക്കും ഇതേ ഓഫറുണ്ട്. ഇൻസ്റ്റന്റ് കിഴിവിലൂടെയും ബാങ്ക് ഓഫറിലൂടെയും 3500 രൂപ ലാഭിക്കാം. വാങ്ങാനുള്ള ലിങ്കും വിലവിവരങ്ങളും ഇവിടെ വിശദീകരിക്കാം.

8GB+256GB: ഓഫർ വില ₹18,999. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

12GB+256GB: ഓഫർ വില ₹19,999. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo