National Award Malayalam Cinema: തിയേറ്ററുകളിൽ Aattam റി-റിലീസ്, ഒടിടിയിൽ എവിടെ കാണാം?
Malayalam cinema യശസ്സുയർത്തി National Award നേടിയിരിക്കുകയാണ് Aattam
മികച്ച ഫീച്ചർ ചിത്രമായി ആട്ടം: ദി പ്ലേ സിനിമയെ പ്രഖ്യാപിച്ചു
സിനിമ നാഷണൽ അവാർഡ് വിജയി ആയതോടെ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു
Malayalam cinema യശസ്സുയർത്തി National Award നേടിയിരിക്കുകയാണ് Aattam. മികച്ച ഫീച്ചർ ചിത്രമായി ആട്ടം: ദി പ്ലേ സിനിമയെ പ്രഖ്യാപിച്ചു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം സിനിമകളിലൂടെ മലയാളം വ്യാപക ശ്രദ്ധ നേടുകയാണ്. ഇതിന് പിന്നാലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും മലയാള സിനിമയ്ക്ക് നേട്ടമുണ്ടായത്.
SurveyAattam ഒടിടി റിലീസ്
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് ആട്ടം. സിനിമ ഇതിനകം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. കാണാത്തവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും ഒന്നുകൂടി ഒടിടി വിശേഷങ്ങൾ പങ്കുവയ്ക്കാം.

Aattam: The Play റി-റിലീസ്
മികച്ച മുഴുനീള ചിത്രമായി മാത്രം ഒതുങ്ങുന്നില്ല ആട്ടം. മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലും ദേശീയ പുരസ്കാരത്തിന് അർഹമായി. നേരത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമ നാഷണൽ അവാർഡ് വിജയി ആയതോടെ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു. ഓഗസ്റ്റ് 20 മുതൽ പിവആർ തിയറ്ററുകളിൽ സിനിമ പ്രദർശനത്തിന് എത്തുന്നു. തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് റിലീസ്.
ആനന്ദ് ഏകർഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ആട്ടം. വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, സറീൻ ഷിഹാബ് എന്നിവരാണ് പ്രധാന താരങ്ങൾ. ജോയ് മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അജിത് ജോയ് ആണ് സിനിമ നിർമിച്ചത്. ആനന്ദ് ഏകർഷി തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്.
ആട്ടത്തിന്റെ ഛായാഗ്രഹകൻ അനിരുദ്ധ് അനീഷ് ആണ്. എഡിറ്റിങ് മഹേഷ് ഭുവനാനന്ദ് നിർവഹിച്ചിരിക്കുന്നു. രംഗനാഥ് രവി ആണ് ശബ്ദസംവിധാനം ചെയ്തിരിക്കുന്നത്. പശ്ചാത്തലസംഗീതവും വരികളും ബേസിൽ സി ജെ മനോഹരമാക്കി.
Read More: Malayalam New OTT Release: എം.ടിയുടെ മനോരഥങ്ങൾ മുതൽ ചിരിപ്പിക്കാൻ ഗ്ർർർ, ലിറ്റിൽ ഹാർട്സ് വരെ…
ഒടിടിയിൽ എവിടെ?
സിനിമ വീണ്ടും തിയേറ്ററുകളിൽ ആസ്വദിക്കേണ്ടവർക്ക് ഇന്ന് മുതൽ പിവിആറുകളിൽ കാണാം. ഒടിടിയിൽ സിനിമ മാസങ്ങൾക്ക് മുന്നേ റിലീസ് ചെയ്തിരുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് ആട്ടം ദി പ്ലേ സ്ട്രീം ചെയ്യുന്നത്. മികവുറ്റ പെർഫോമൻസും ത്രില്ലിങ് എക്സ്പീരിയൻസും നിങ്ങൾക്ക് ഈ മലയാളചിത്രത്തിൽ ആസ്വദിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile