Honor 200 സീരീസിൽ മിഡ് റേഞ്ചും ഫ്ലാഗ്ഷിപ്പും ഫോണുകൾ, Triple റിയർ ക്യാമറയും Dual സെൽഫി ക്യാമറയും
Honor 200, Honor 200 Pro പുറത്തിറങ്ങി
DXO മാർക്ക് ഗോൾഡ് സർട്ടിഫൈഡ് ഐ കംഫർട്ട് ഡിസ്പ്ലേ ഇവയ്ക്കുണ്ട്
മിഡ്-റേഞ്ചിലും ഫ്ലാഗ്ഷിപ്പിലും വരുന്ന ഫോണുകളാണിവ
ഇന്ത്യൻ വിപണിയിൽ Honor 200, Honor 200 Pro പുറത്തിറക്കി. മിഡ്-റേഞ്ചിലും ഫ്ലാഗ്ഷിപ്പിലും വരുന്ന ഫോണുകളാണിവ. DXO മാർക്ക് ഗോൾഡ് സർട്ടിഫൈഡ് ഐ കംഫർട്ട് ഡിസ്പ്ലേ ഇവയ്ക്കുണ്ട്. Snapdragon 7 Gen 3 ചിപ്സെറ്റാണ് ഫോണുകളിലുള്ളത്. ടോപ്-നോച്ച് പെർഫോമൻസ് Honor 200 സീരീസുകളെ കൂടുതൽ പരിചയപ്പെടാം.
SurveyHonor 200 സീരീസ് ലോഞ്ച്
ബ്ലാക്ക്, മൂൺലൈറ്റ് വൈറ്റ് കളറുകളിലാണ് ബേസിക് മോഡൽ അവതരിപ്പിച്ചത്. ഇത് മിഡ് റേഞ്ച് വിഭാഗത്തിലാണ് ഹോണർ 200 വരുന്നത്. ഓഷ്യൻ സിയാൻ, ബ്ലാക്ക് കളർ വേരിയന്റുകളാണ് പ്രോ വേർഷനുള്ളത്. ഇത് ഹോണറിന്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ്.

Honor 200 സീരീസ് സ്പെസിഫിക്കേഷൻ
120Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണ് ഹോണർ 200-നുള്ളത്. ഇതിന് 6.7 ഇഞ്ച് ഫുൾ HD+ വളഞ്ഞ OLED ഡിസ്പ്ലേയാണുള്ളത്.
ഹോണർ 200 പ്രോ മോഡലിനും 120Hz റീഫ്രെഷ് റേറ്റ് വരുന്നു. 6.78-ഇഞ്ച് AMOLED ക്വാഡ്-കർവ്ഡ് ഫ്ലോട്ടിംഗ് ഡിസ്പ്ലേയാണ് ഇതിലുള്ളത്.
ബേസിക് മോഡലിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്സെറ്റ് നൽകിയിരിക്കുന്നു. ഹോണർ 200 പ്രോയിലാകട്ടെ സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്സെറ്റാണ് നൽകിയിട്ടുള്ളത്.
ക്യാമറയിലേക്ക് വന്നാൽ രണ്ട് ഫോണുകളിലും 50MP പ്രൈമറി ക്യാമറയാണുള്ളത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിനുണ്ട്. 50MP ടെലിഫോട്ടോ ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിന് ഫ്രെണ്ട് സൈഡിൽ ഡ്യുവൽ ക്യാമറയുണ്ട്. 50MP പ്രൈമറി ക്യാമറയാണ് സെൽഫി ക്യാമറയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബേസിക്, പ്രോ മോഡലുകൾക്ക് 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. 5,200mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഹോണർ 200 പ്രോ 66W വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

ഇവ രണ്ടും മാജിക്OS 8.0 ഉപയോഗിച്ച് ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. കമ്പനി മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളാണ് ഉറപ്പ് നൽകുന്നത്. നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കുന്നതാണ്.
ഹോണർ 200 വിലയും വേരിയന്റും
ഹോണർ 200 രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയിട്ടുള്ളത്. 8GB+256GB സ്റ്റോറേജും 12GB+512GB സ്റ്റോറേജുമുള്ള ഫോണുകളാണിവ. ഇവയിൽ കുറഞ്ഞ വേരിയന്റിന്റെ വില 34,999 രൂപയാണ്. 12GB റാമും 512GB സ്റ്റോറേജുമുള്ള ഫോണിന് 39,999 രൂപയുമാകും.
പ്രോ മോഡലിന്റെ വിലയും വേരിയന്റും
ഹോണർ 200 പ്രോ ഒറ്റ സ്റ്റോറേജിലാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. 12GB+512GB ഹോണർ 200 പ്രോയുടെ വില 57,999 രൂപ ആണ്.
Read More: New Oppo 5G പ്രോ മോഡലിന്റെ വിൽപ്പന തുടങ്ങി, ആദ്യ സെയിലിൽ 3500 രൂപ Discount
വിൽപ്പന വിവരങ്ങൾ

ജൂലൈ 20 മുതലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ആമസോൺ ഇന്ത്യ, ഹോണർ ഓൺലൈൻ സ്റ്റോറുകളിലൂടെ ഫോൺ ലഭ്യമാകും. കമ്പനിയുടെ അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിലൂടെയും വിൽപ്പന നടത്തുന്നതാണ്. ഓർക്കുക, ആമസോണിൽ ജൂലൈ 20-ന് പ്രൈം ഡേ സെയിൽ സംഘടിപ്പിച്ചിട്ടുണ്ട്. അതിനാൽ ഹോണർ 200 സീരീസിനും ആകർഷക ഓഫറുകൾ പ്രതീക്ഷിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile