മൊബൈൽ ബില്ലുകളിൽ ഗണ്യമായ വർധനവാണ് Airtel, Jio, Vi നടപ്പിലാക്കിയത്
Tariff Hike-ൽ നിന്ന് രക്ഷപ്പെടാൻ BSNL പോക്കറ്റ്-ഫ്രെണ്ട്ലി പ്ലാനുകളുണ്ട്
സാധാരണക്കാരന് ആശ്രയിക്കാവുന്ന ബിഎസ്എൻഎൽ ബജറ്റ് പ്ലാനുകൾ ഇതാ...
Tariff Hike-ൽ നിന്ന് രക്ഷപ്പെടാൻ BSNL തരുന്ന ഉപായങ്ങൾ എന്തെല്ലാമാണെന്നോ? July 3 മുതൽ സ്വകാര്യ Telecom കമ്പനികളുടെ പുതിയ നിരക്ക് വന്നു. മൊബൈൽ ബില്ലുകളിൽ ഗണ്യമായ വർധനവാണ് Airtel, Jio, Vi നടപ്പിലാക്കിയത്.
Surveyജിയോ 12-25% വരെയാണ് താരിഫ് നിരക്ക് ഉയർത്തിയത്. എയർടെൽ പ്ലാനുകൾ 11-21% വരെയും വർധിപ്പിച്ചു. വോഡഫോൺ ഐഡിയയും റീചാർജ് പ്ലാനുകളിൽ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനായി സ്വകാര്യ ടെലികോം കമ്പനികൾ 25 ശതമാനം വരെ കൂട്ടിയിരിക്കുന്നു.
ആശ്വാസമായി BSNL
എന്നാൽ സർക്കാർ കമ്പനി BSNL വിലക്കയറ്റത്തിനിടെ ഒരു ആശ്വാസമാണ്. ജിയോ, എയർടെൽ, വിയുടെ പുതുക്കിയ പ്ലാനുകളേക്കാൾ താരതമ്യേന ബിഎസ്എൻഎല്ലിൽ കുറവാണ്. സാധാരണക്കാരന് ആശ്രയിക്കാവുന്ന ബിഎസ്എൻഎൽ ബജറ്റ് പ്ലാനുകൾ നോക്കാം.

BSNL ബജറ്റ് പ്ലാനുകൾ ഇവ…
200 രൂപയിൽ താഴെ വില വരുന്ന ബിഎസ്എൻഎൽ പ്ലാനുകളാണ് ഇവിടെ വിവരിക്കുന്നത്. ഭേദപ്പെട്ട ഡാറ്റയും വാലിഡിറ്റിയും ഈ പോക്കറ്റ്-ഫ്രെണ്ട്ലി പാക്കേജുകളിലുണ്ട്. ഇങ്ങനെ 2 പ്ലാനുകളാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലുള്ളത്. ഇവയിൽ ആദ്യമേ വലുതിൽ നിന്ന് തുടങ്ങാം. ബിഎസ്എൻഎൽ പ്ലാനുകളിൽ റീചാർജ് ചെയ്യാം, എളുപ്പത്തിൽ ഈ ലിങ്കിലൂടെ.
199 രൂപ പ്ലാൻ
200 രൂപയ്ക്ക് അടുത്തുവരുന്ന ഈ പ്ലാനിൽ 70 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാൻ 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു. രണ്ട് മാസത്തിൽ കൂടുതൽ വാലിഡിറ്റിയിൽ റീചാർജ് ലഭിക്കുന്നു. അതിനാൽ സാധാരണക്കാർക്ക് അനുയോജ്യമായ ബജറ്റ് പ്ലാനാണിത്.
197 രൂപ പ്ലാൻ
ഈ പ്ലാനിലും നിങ്ങൾക്ക് നീണ്ട വാലിഡിറ്റി ലഭിക്കുന്നതാണ്. 197 രൂപയ്ക്ക് റീചാർജ് ചെയ്താൽ 70 ദിവസമാണ് കാലാവധി ലഭിക്കുക. ആദ്യ 18 ദിവസത്തേക്ക് 2GB ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 SMS എന്നീ ആനുകൂല്യങ്ങളും ഇതിലുണ്ട്.
Read More: Vi New Prices: ജിയോ, എയർടെലിന് പിന്നാലെ Vodafone Idea! 100 രൂപ വരെ കൂട്ടി Tariff ഉയർത്തി
108 രൂപ പ്ലാൻ
108 രൂപ മുഖ്യമായും പുതിയ ബിഎസ്എൻഎൽ വരിക്കാർക്ക് വേണ്ടിയുള്ളതാണ്. അതായത് 108 രൂപയ്ക്ക് ഫസ്റ്റ് റീചാർജ് കൂപ്പൺ അഥവാ FRC ലഭിക്കുന്നു. ഇതിന് വാലിഡിറ്റി 28 ദിവസമാണ്. ഈ ഒരു മാസക്കാലയളവിൽ അൺലിമിറ്റഡ് കോളുകൾ ആസ്വദിക്കാം. കൂടാതെ ബിഎസ്എൻഎൽ പ്രതിദിനം 1GB ഡാറ്റയും ഓഫർ ചെയ്യുന്നു.
107 രൂപ പ്ലാൻ
ഈ ബിഎസ്എൻഎൽ പാക്കേജ് 35 ദിവസത്തേക്കുള്ളതാണ്. ഒരു മാസപ്ലാനിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്. ഇതിലൂടെ വരിക്കാർക്ക് 3GB ഡാറ്റ ലഭിക്കുന്നതാണ്. 200 മിനിറ്റ് വോയ്‌സ് കോളുകളും ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile