Malayalam OTT release in June: മലയാളി From India, നടികർ, ആടുജീവിതം… ഈ മാസത്തെ റിലീസുകൾ…

HIGHLIGHTS

ഈ മാസം വരുന്ന Malayalam OTT റിലീസുകൾ ഏതെല്ലാമാണെന്നോ?

വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ഒടിടി റിലീസ് പ്രഖ്യാപിച്ചു

മലയാളി ഫ്രം ഇന്ത്യ, നടികർ, ആടുജീവിതം സിനിമകളും ഈ മാസം പ്രതീക്ഷിക്കാം

Malayalam OTT release in June: മലയാളി From India, നടികർ, ആടുജീവിതം… ഈ മാസത്തെ റിലീസുകൾ…

June മാസവും ഏറ്റവും പുതിയ Malayalam OTT release-നായി കാത്തിരിക്കുന്നു. ആടുജീവിതം ഉൾപ്പെടെയുള്ള വമ്പൻ മലയാള സിനിമകളെയാണ് ഒടിടി കാത്തിരിക്കുന്നത്. Malayalam movies-ന് ഇപ്പോൾ കേരളത്തിന് പുറത്തും വൻ സ്വീകാര്യതയാണുള്ളത്. അതിനാൽ പുതിയ മലയാളം സിനിമ റിലീസുകൾക്കായി ഇന്ത്യയൊട്ടാകെ പ്രതീക്ഷയാണ്.

Digit.in Survey
✅ Thank you for completing the survey!

Malayalam OTT release

ഈ മാസം വരുന്ന Malayalam OTT റിലീസുകൾ ഏതെല്ലാമാണെന്നോ? വർഷങ്ങൾക്ക് ശേഷവും മലയാളി From Indiaയും ഈ മാസം ഒടിടിയിലെത്തും. ടൊവിനോ തോമസ്- ലാൽ ജൂനിയർ ചിത്രം നടികറും ഒടിടി ലിസ്റ്റിലുണ്ട്. ഇവയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആടുജീവിതം സിനിമയാണ്.

Malayalam OTT release

ആടുജീവിതം ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഒടിടി റിലീസാണ്. ഇതുകൂടാതെ നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യയും ഈ മാസം എത്തിയേക്കും. വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. നടികർ എന്ന ടൊവിനോ-ഭാവന ചിത്രവും ജൂൺ മാസം എത്തിയേക്കും.

ആടുജീവിതം

Malayalam OTT release
ആടുജീവിതം

പൃഥ്വിരാജ് നായകനായ Aadujeevitham ജൂൺ മാസം ഒടിടി റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. തിയേറ്ററിലെ വേർഷനേക്കാൾ അധിക ദൈർഘ്യം ഒടിടിയിലുണ്ടാകും. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമയായിരിക്കുമെന്നാണ് ബ്ലെസ്സി അറിയിച്ചിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ബ്ലെസ്സിയുടെ സംവിധാനത്തിലിറങ്ങുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഒടിടി റിലീസിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എങ്കിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് സിനിമയുടെ റൈറ്റ്സ് നേടിയതെന്നാണ് വിവരം.

വർഷങ്ങൾക്ക് ശേഷം

80 കോടിയിലധികം തിയേറ്റർ കളക്ഷൻ നേടിയ ചിത്രമാണ് Varshangalkku Shesham. വിനീത്-ധ്യാൻ ശ്രീനിവാസൻ ചിത്രം ജൂൺ മാസം ഒടിടിയിലെത്തുന്നു. ജൂൺ 7 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. Sony LIV ആണ് സിനിമയുടെ ഒടിടി പാർട്നർ. എന്നാൽ മറ്റ് ഭാഷകളിലും സിനിമ ആസ്വദിക്കാനാകുമോ എന്നത് വ്യക്തമല്ല. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ് കോമ്പോ ആവർത്തിച്ച ചിത്രമാണിത്. കല്യാണി പ്രിയദർശനാണ് നായിക.

Malayalam OTT release
വർഷങ്ങൾക്ക് ശേഷം

മലയാളി ഫ്രം ഇന്ത്യ

നിവിൻ പോളിയും അനശ്വര രാജനും കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണിത്. ക്വീൻ, ജന ഗണ മന സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ മൂന്നാമത്തെ ചിത്രമാണിത്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ മറ്റൊരു മുഖ്യ താരമാണ്.

Malayalam OTT release
മലയാളി ഫ്രം ഇന്ത്യ

ആക്ഷേപഹാസ്യമാക്കി ഒരുക്കിയ ചിത്രമാണ് Malayalee from India. സിനിമയുടെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും സിനിമ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.

നടികർ

Malayalam OTT release
നടികർ

ടൊവിനോ തോമസ്സും ഭാവനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് Nadikar. സുവിൻ എസ്. സോമശേഖരന്റെ തിരക്കഥയിൽ ലാൽ ജൂനിയർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്ററുകളിൽ നടികർ സമ്മിശ്ര പ്രതികരണം നേടി.

Read More: ICC T20 World Cup: ലൈവ് സ്ട്രീമിങ് Free ആയി കാണാം! JioCinema-യിൽ അല്ല, പിന്നെ എവിടെ?

ദിവ്യ പിള്ള, ചന്തു സലീം കുമാർ, സൌബിൻ ഷാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ആമസോൺ പ്രൈം വീഡിയോ വഴിയായിരിക്കും നടികർ ഒടിടിയിലെത്തുക. ഈ മാസം തന്നെ മലയാളം കോമഡി-ഡ്രാമ ചിത്രത്തിന്റെ ഒടിടി റിലീസുണ്ടാകും.

ഗുരുവായൂരമ്പലനടയിൽ, ടർബോ സിനിമകൾ ഒടിടിയിലെത്താൻ ഇനിയും സമയമെടുക്കും. പുത്തൻ റിലീസുകളായ ആവേശം, ജയ് ഗണേഷ് ചിത്രങ്ങൾ ഒടിടിയിൽ ലഭ്യമാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo