Mammootty Latest Movie Turbo: ടർബോ ജോസിനെ മാസാക്കാൻ ഒടിടിയും, എവിടെ റിലീസ്?

HIGHLIGHTS

Mammootty-യുടെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് Turbo

തിയേറ്ററുകളിൽ കസർത്തു മുന്നേറുകയാണ് മെഗാസ്റ്റാറിന്റെ ടർബോ

Turbo Malayalam movie ഒടിടി അപ്ഡേറ്റ് പുറത്തുവരുന്നു

Mammootty Latest Movie Turbo: ടർബോ ജോസിനെ മാസാക്കാൻ ഒടിടിയും, എവിടെ റിലീസ്?

മെഗാസ്റ്റാർ Mammootty-യുടെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് Turbo. മെഗാതാരത്തിനെ മാസ് ആക്ഷൻ റോളിൽ വീണ്ടും വെള്ളിത്തിരയിൽ എത്തിച്ചത് വൈശാഖാണ്. മധുരരാജ, പോക്കിരി രാജ ചിത്രങ്ങൾക്ക് ശേഷം വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന ചിത്രം.

Digit.in Survey
✅ Thank you for completing the survey!

Turbo Malayalam movie

ഇപ്പോഴിതാ Turbo Malayalam movie ഒടിടി അപ്ഡേറ്റ് പുറത്തുവരുന്നു. തിയേറ്ററുകളിൽ കസർത്തു മുന്നേറുകയാണ് മെഗാസ്റ്റാറിന്റെ ടർബോ. മലയാളം സിനിമകൾ തുടരെത്തുടരെ ബോക്സ് ഓഫീസിൽ ഹിറ്റൊരുക്കുകയാണ്.

ഈ അന്തരീക്ഷത്തിലേക്കാണ് മെഗാസ്റ്റാറിന്റെ മാസ് ചിത്രവും എത്തിയത്. മലയാളത്തിൽ നിന്നുള്ള സൂപ്പർ ആക്ഷൻ ചിത്രത്തിനെ ഏത് ഒടിടി പ്ലാറ്റ്ഫോമാണ് സ്വന്തമാക്കിയതെന്നോ?

Turbo OTT Update
Turbo OTT Update

Turbo OTT അപ്ഡേറ്റ്

മിഥുൻ മാനുവൽ തോമസാണ് വൈശാഖ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ നിർമിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പാനിയുടെ ബാനറിലാണ്. ടർബോയുടെ ഒടിടി റിലീസ് എന്നാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തിയേറ്ററുകളിൽ സിനിമ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്നു. എന്നാൽ ടർബോയെ സ്വന്തമാക്കിയ ഒടിടി പ്ലാറ്റ്ഫോമിനെ കുറിച്ച് ചില സൂചനകൾ വരുന്നുണ്ട്.

ആമസോൺ പ്രൈം മെഗാസ്റ്റാർ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വാരമാണ് ടർബോ തിയേറ്ററിലെത്തിയത്. അതിനാൽ പതിവ് പോലെ 8 ആഴ്ചകൾക്ക് ശേഷം സിനിമയുടെ ഒടിടി റിലീസും പ്രതീക്ഷിക്കാം. തിയേറ്ററിൽ ടർബോ നാല് ദിവസം കൊണ്ട് 50 കോടി വാരിക്കൂട്ടി.

ടർബോ ജോസും വില്ലൻ ഷെട്ടിയും

അബ്രഹാം ഓസ്ലർ, അഞ്ചാം പാതിര ചിത്രങ്ങളുടെ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. ആട്, ആട് 2 എന്നീ കോമഡി ചിത്രങ്ങളിലൂടെയും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടി-വൈശാഖ് ചിത്രത്തിന്റെ തിരക്കഥ മിഥുന്റേതാണെന്നത് വൻ ഹൈപ്പ് നൽകുന്നുണ്ട്.

Turbo Malayalam movie
Turbo Malayalam movie

ആക്ഷൻ മാസ് ചിത്രത്തിൽ വിയറ്റ്നാം ഫൈറ്റേഴ്സാണ് സംഘട്ടനം കൈകാര്യം ചെയ്തരിക്കുന്നത്. ക്രിസ്റ്റോ സേവ്യർ ചിത്രത്തിനായി സംഗീതവും വിഷ്‍ണു ശർമ്മ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

Read More: Realme Buds Air 6 Offer: റിയൽമി TWS Earbuds സ്പെഷ്യൽ ഓഫറിൽ! ഈ വില വെറും 2 ദിവസത്തേക്ക് മാത്രം

കൂടാതെ സിനിമയിലെ അഭിയനനിരയും ചില്ലറക്കാരല്ല. അഞ്ജന ജയപ്രകാശ് ആണ് ടർബോയിലെ നായിക. കന്നഡ സംവിധായകനും നടനുമായ രാജ് ബി ഷെട്ടിയാണ് സിനിമയിലെ വില്ലൻ. തെലുഗു നടൻ സുനിലും മെഗാസ്റ്റാർ ചിത്രത്തിൽ നിർണായക കഥാപാത്രമാകുന്നു. ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo