Latest Malayalam movie OTT: വിനീത് ശ്രീനിവാസൻ ചിത്രം Varshangalkku Shesham ഒടിടി റിലീസ് പ്രഖ്യാപിച്ചു, എവിടെ കാണാം?

HIGHLIGHTS

Varshangalkku Shesham OTT റിലീസിലേക്ക്

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്

80 കോടിയിലധികം തിയേറ്ററിൽ നിന്ന് ചിത്രം വാരിക്കൂട്ടി

Latest Malayalam movie OTT: വിനീത് ശ്രീനിവാസൻ ചിത്രം Varshangalkku Shesham ഒടിടി റിലീസ് പ്രഖ്യാപിച്ചു, എവിടെ കാണാം?

Vineeth Sreenivasan സംവിധാനം ചെയ്ത Varshangalkku Shesham OTT റിലീസിലേക്ക്. ഒടിടി പ്രേക്ഷകർ ഏറെ കാത്തിരുന്ന മലയാള ചിത്രമാണിത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒടിടിയിലേക്ക് വരുന്നു.

Digit.in Survey
✅ Thank you for completing the survey!

Varshangalkku Shesham OTT അപ്ഡേറ്റ്

80 കോടിയിലധികം തിയേറ്ററിൽ നിന്ന് ചിത്രം വാരിക്കൂട്ടി. വിനീത് ശ്രീനിവാസൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. കോടമ്പക്കം പശ്ചാത്തലമാക്കി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് Varshangalkku Shesham പറയുന്നത്.

Varshangalkku Shesham OTT
Varshangalkku Shesham OTT

Varshangalkku Shesham OTT റിലീസ്

ഇപ്പോഴിതാ മലയാള ചലച്ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. അടുത്ത മാസമാണ് വർഷങ്ങൾക്ക് ശേഷം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ജൂൺ 7 മുതൽ ചിത്രത്തിന്റെ ഒടിടി പ്രദർശനം ആരംഭിക്കും. Sony LIV ആണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത്. ചിത്രം മറ്റ് ഭാഷകളിലേക്കും ഡബ്ബ് ചെയ്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങളില്ല.

വർഷങ്ങൾക്ക് ശേഷം സിനിമയെ കുറിച്ച്…

മലയാളത്തിലെ ഈ വർഷത്തെ ഹിറ്റി ചിത്രങ്ങളിൽ ഇടംപിടിച്ച സിനിമയാണിത്. 2024-ൽ ബോക്സ് ഓഫീസിൽ 50 കോടി കടന്ന ആറാമത്തെ ചിത്രമാണിത്. പ്രേമലു, ബ്രഹ്മയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, ആട് ജീവിതം, ആവേശം എന്നിവയാണ് മറ്റുള്ളവ.

Varshangalkku Shesham OTT റിലീസ്
Varshangalkku Shesham OTT റിലീസ്

വിഷു റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ആവേശം, ജയ് ഗണേഷ് ചിത്രങ്ങളാണ് ഇതിനൊപ്പം റിലീസിനെത്തിയത്. ഈ രണ്ട് ചിത്രങ്ങളും ഇതിനകം ഒടിടിയിലും പ്രദർശനം ആരംഭിച്ചു.

ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത്- പ്രണവ് കോമ്പോ ആവർത്തിച്ച ചിത്രമാണിത്. കല്യാണി പ്രിയദർശനാണ് വർഷങ്ങൾക്ക് ശേഷത്തിലെ നായിക. അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ് എന്നിവരും ചിത്രത്തിലുണ്ട്. സെക്കൻഡ് ഹാഫിലെ നിവിൻ പോളിയുടെ കിടിലൻ പെർഫോമൻസും വൻ പ്രശംസ പിടിച്ചുപറ്റി. നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ് എന്നിവരും സിനിമയിലുണ്ട്.

Read More: Samsung Galaxy Ring: വില കടുക്കും, ഒരു Apple വാച്ചിനേക്കാൾ ചിലവാകും| TECH NEWS

വിശാഖ് സുബ്രഹ്മണ്യമാണ് സിനിമയുടെ നിർമാതാവ്. ഹൃദയം സിനിമയുടെ നിർമാതാവും വിശാഖായിരുന്നു. മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo