Latest OTT release In May: മലയാളത്തിലും മറ്റ് ഭാഷകളിലും, Aadujeevitham മുതൽ Panchayat വരെ, പുത്തൻ റിലീസുകൾ

HIGHLIGHTS

ഈ മാസം കാണാവുന്ന പുത്തൻ OTT release ഏതെല്ലാമെന്നോ?

ആക്ഷൻ-പായ്ക്ക്ഡ് ത്രില്ലറുകൾ മുതൽ ഹൃദയസ്പർശിയായ സിനിമകളാണ് വരുന്നത്

Aadujeevitham മുതൽ Panchayat വരെ OTT Release-ൽ ഉൾപ്പെടുന്നു

Latest OTT release In May: മലയാളത്തിലും മറ്റ് ഭാഷകളിലും, Aadujeevitham മുതൽ Panchayat വരെ, പുത്തൻ റിലീസുകൾ

OTT release In May: കളർഫുൾ റിലീസുകളാണ് OTT പ്ലാറ്റ്‌ഫോമുകളിൽ വരുന്നത്. സിനിമകളും വെബ് സീരീസുകളുമായി സമ്മർ അവധിക്കാലം ഒടിടിയിലൂടെ ആസ്വദിക്കാം. Aadujeevitham മുതൽ Panchayat വരെ OTT Release-ൽ ഉൾപ്പെടുന്നു. ആക്ഷൻ-പായ്ക്ക്ഡ് ത്രില്ലറുകൾ മുതൽ ഹൃദയസ്പർശിയായ സിനിമകൾ വരെയാണ് വരാനിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

OTT release In May

വൻ തുകയ്ക്ക് ഒടിടിയിൽ വിറ്റുപോയ ബോളിവുഡ് ചിത്രം യോദ്ധ ഒടിടിയിലേക്ക് വരുന്നു. ആനി ഹാത്ത്‌വേയുടെ ഇംഗ്ലീഷ് റൊമാൻഡ് ഡ്രാമയും റിലീസിനുണ്ട്. പഞ്ചായത്ത് സീസൺ 3 സീരീസും ഈ മാസമാണ് ഒടിടി റിലീസിലുള്ളത്. മലയാളി പ്രേക്ഷകർ വീണ്ടും കാണാൻ കൊതിക്കുന്ന ആടുജീവിതം ഈ മാസത്തെ ലിസിറ്റിലുണ്ട്.

OTT release In May

ദി ഐഡിയ ഓഫ് യൂ (ആമസോൺ പ്രൈം)

ഒരു സിംഗിൾ മദറും ഗായകനും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം. മെയ് 2 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു. റോബിൻ ലീയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ്. ആനി ഹാത്ത്‌വേ ആണ് The Idea Of You-വിലെ നായിക.

ആടുജീവിതം (ഡിസ്‌നി+ഹോട്ട്സ്റ്റാർ)

അടുത്ത വാരം മുതൽ ആടുജീവിതം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. ഡിസ്‌നി+ഹോട്‌സ്റ്റാറിലായിരിക്കും ചിത്രം വരുന്നത്. സൗദി അറേബ്യയിലെ നജീബിന്റെ ജീവിതകഥയിലൂടെ ചിത്രം സഞ്ചരിക്കുന്നു. ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയാണ് Aadujeevitham ഒരുക്കിയത്.

OTT release In May
OTT release In May ആടുജീവിതം

ആവേശം (ആമസോൺ പ്രൈം വീഡിയോ)

മെയ് 8ന് അർധരാത്രി മുതൽ ആവേശത്തിന്റെ സ്ട്രീമിങ് തുടങ്ങി. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായെത്തിയ ആക്ഷൻ കോമഡി ചിത്രമാണിത്. രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ് ആവേശം സംവിധാനം ചെയ്തത്. ആമസോൺ പ്രൈം വീഡിയോയിലാണ് Aavesham റിലീസ് ചെയ്തിരിക്കുന്നത്.

യോദ്ധ (ആമസോൺ പ്രൈം)

സിദ്ധാർഥ് മൽഹോത്ര, റാഷി ഖന്ന പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് യോദ്ധ. ദിഷ പഠാനിയും യോദ്ധയിൽ നിർണായക വേഷത്തിൽ എത്തുന്നുണ്ട്. അരുൺ കത്യാൽ എന്ന കമാൻഡിങ് ഓഫീസറിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. Yodha ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. മെയ് 15 മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മഞ്ഞുമ്മൽ ബോയ്സ് (ഡിസ്നി+ ഹോട്ട്സ്റ്റാർ)

ബോക്സ് ഓഫീസ് ഹിറ്റ് Manjummel Boys ഇപ്പോൾ ഒടിടിയിൽ എത്തിയിട്ടുണ്ട്. ചിദംബരം സംവിധാനം ചെയ്ത ചിത്രം 200 കോടി ക്ലബ്ലിൽ കേറി ഹിറ്റടിച്ച സിനിമയാണ്. ഈ മാസം 5 മുതൽ സിനിമ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിച്ചു.

READ MORE: Good News! ഇനി ഇഴയില്ല… 1000 Mbps സ്പീഡിൽ BSNL കുതിക്കും, ഗ്രാമങ്ങളിൽ വരെ…

രത്നം (ആമസോൺ പ്രൈം വീഡിയോ)

വിശാലും പ്രിയ ഭവാനി ശങ്കറും അഭിനയിച്ച തമിഴ് ചിത്രമാണിത്. മെയ് മാസം റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈം വീഡിയോയിലായിരിക്കും ആക്ഷൻ ചിത്രം വരുന്നത്. Rathnam ഒടിടി റിലീസ് തീയതി ഇതുവരെ വ്യക്തമല്ല.

പഞ്ചായത്ത് Season 3 (ആമസോൺ പ്രൈം വീഡിയോ)

OTT release In May
പഞ്ചായത്ത് സീസൺ 3

ഹിന്ദി കോമഡി സീരീസ് Panchayat 3 ഈ മാസം പ്രദർശനത്തിനെത്തും. മെയ് 28-ന് ആമസോൺ പ്രം വഴിയാണ് റിലീസ്. എഞ്ചിനീയറിങ് ബിരുദധാരിയായ അഭിഷേക് ത്രിപാഠിയെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന സീരീസാണിത്. ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ് എന്നിവരാണ് പ്രധാന താരങ്ങൾ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo