Realme P1, P1 Pro Launched: 15000 രൂപയ്ക്ക് P1, 20000 രൂപയ്ക്ക് P1 പ്രോയും Special സെയിലിൽ!
Realme P1 5G, Realme P1 Pro 5G ഇന്ത്യയിലെത്തി
50-മെഗാപിക്സൽ സോണി LYT600 ക്യാമറയുള്ള ഫോണുകളാണിവ
ശരിക്കും ബജറ്റ് നോക്കി വാങ്ങുന്നവർക്ക് ലിസ്റ്റിൽ ചേർക്കാവുന്ന മികച്ച സെറ്റുകളാണിവ
അങ്ങനെ ഒടുവിലിതാ Realme P1 സീരീസ് ഇന്ത്യയിൽ എത്തി. 2 പുതിയ മോഡലുകളാണ് റിയൽമി പി1 സീരീസിലുള്ളത്. മിഡ്-റേഞ്ച് ബജറ്റുകാർക്കായി 20,000 രൂപയ്ക്കും താഴെയുള്ള ഫോണുകളാണിവ. ഡ്യുവൽ ക്യാമറയും മികച്ച ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണുകളാണിവ.
SurveyRealme P1 5G, Realme P1 Pro 5G എന്നിവയാണ് ഫോണുകൾ. ഇവയിൽ പ്രോ മോഡലുകളെല്ലാം 25,000 രൂപയ്ക്ക് താഴെ വരുന്നു. സ്റ്റാൻഡേർഡ് മോഡൽ റിയൽമിയ്ക്ക് 15000 മുതൽ 20000 രൂപ വരെയാണ് വില. ഫോണിന്റെ പ്രധാന ഫീച്ചറുകളും വിലയും വിൽപ്പന വിവരങ്ങളും അറിയാം.

Realme P1 സീരീസ്
50-മെഗാപിക്സൽ സോണി LYT600 ക്യാമറയുള്ള മിഡ് റേഞ്ച് ഫോണുകളാണിവ. ശരിക്കും ബജറ്റ് നോക്കി വാങ്ങുന്നവർക്ക് ലിസ്റ്റിൽ ചേർക്കാവുന്ന മികച്ച സെറ്റുകൾ. ക്യാമറയിൽ മാത്രമല്ല റിയൽമി പി1 ക്വാളിറ്റി കാട്ടുന്നത്. ബാറ്ററിയിലും ചാർജിങ്ങിലും ഇവ വളരെ മികച്ച പെർഫോമൻസ് നൽകുന്നുണ്ട്. 45W ഫാസ്റ്റ് ചാർജിങ്ങിനെ റിയൽമി സപ്പോർട്ട് ചെയ്യുന്നു. ഇതിൽ കരുത്തുറ്റ ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റിയൽമി പി1, പ്രോ മോഡലുകളുടെ സ്പെസിഫിക്കേഷനുകൾ ഇതാ…
Realme P1 സ്പെസിഫിക്കേഷൻ
6.67-ഇഞ്ച് FHD+ AMOLED കർവ്ഡ് ഡിസ്‌പ്ലേയിൽ വരുന്ന സ്മാർട്ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റാണ് ഫോൺ സ്ക്രീനിനുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 7050 ചിപ്സെറ്റാണ് സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 5,000 mAh ബാറ്ററിയുണ്ട്. 45W SUPERVOOC ചാർജിങ്ങിനെ റിയൽമി പി1 സപ്പോർട്ട് ചെയ്യുന്നു.
ഫോണിന്റെ എടുത്തുപറയേണ്ട ഫീച്ചറാണ് VC കൂളിങ് സിസ്റ്റം. റെയിൻവാട്ടർ ടച്ച് ഫീച്ചറും റിയൽമി കൊണ്ടുവന്നിരിക്കുന്നു. ഇത് മഴയത്ത് നനഞ്ഞാലും ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമുണ്ടാക്കില്ല. റിയൽമി UI 5.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു.
ഡ്യുവൽ ക്യാമറയാണ് റിയൽമി പി1 സ്റ്റാൻഡേർഡ് മോഡലിലുള്ളത്. 50MP Sony LYT600 ആണ് മെയിൻ സെൻസർ. 2MP സെക്കൻഡറി സെൻസറും 16MP ഫ്രെണ്ട് ക്യാമറയുമുണ്ട്.
Realme P1 Pro 5G സ്പെസിഫിക്കേഷൻ
6.67-ഇഞ്ച് FHD+ AMOLED കർവ്ഡ് ഡിസ്‌പ്ലേയാണ് പ്രോ വേർഷനിലുമുള്ളത്. റിയൽമി P1 Pro-യിൽ 120Hz റീഫ്രെഷ് റേറ്റ് സ്ക്രീനാണുള്ളത്. പ്രോയെ വ്യത്യസ്തനാക്കുന്നത് അതിലെ പ്രോസസറും പെർഫോമൻസുമാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്സെറ്റാണ് ഫോണിലുള്ളത്. റിയൽമി UI 5.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
50MP Sony LYT600 പ്രൈമറി ക്യാമറ തന്നെയാണ് പ്രോയിലുള്ളതും. 2MP സെക്കൻഡറി സെൻസറും 16MP ഫ്രെണ്ട് ക്യാമറയും ഫോണിലുണ്ട്. ഇതിൽ 5,000 mAh ബാറ്ററിയും 45W SUPERVOOC ചാർജിങ്ങും റിയൽമിയിലുണ്ട്. റെയിൻവാട്ടർ ടച്ച് ഫീച്ചർ റിയൽമി പി1 പ്രോയിലുമുണ്ട്.

P1, P1 പ്രോ വില എത്ര?
റിയൽമി പി1 5G ഫോൺ 2 വേരിയന്റുകളിൽ പുറത്തിറങ്ങി. 6GB+128GB ഫോണിന് 15,999 രൂപയാണ് വില. 8GB+256GB വേരിയന്റ് പി1 ഫോണിന് 18,999 രൂപയും വിലയാകും.
2 വേരിയന്റുകളിലാണ് റിയൽമി പി1 പ്രോ 5Gയും വന്നിട്ടുള്ളത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 21,999 രൂപയാണ് വില. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 22,999 രൂപയും വിലയാകും.
വിൽപ്പനയും ഓഫറുകളും
പതിവ് പോലെ ആദ്യ സെയിലിൽ കിടിലൻ ഓഫറുകൾ ലഭിക്കും. ഫ്ലിപ്കാർട്ടിലൂടെയും റിയൽമി.കോമിലൂടെയും ഓൺലൈൻ പർച്ചേസ് നടത്താം. റിയൽമി P1 ഫോണിന് ലിമിറ്റഡ് ടൈം ഡീൽ ഏപ്രിൽ 15ന് തന്നെയാണ്.
വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് ഏർലി ബേർഡ് സെയിൽ. 2000 രൂപ വരെ വിലക്കിഴിവ് ഈ സെയിലിൽ അനുവദിച്ചിട്ടുണ്ട്. 6GB+128GB പി1 ഫോൺ 14,999 രൂപയ്ക്ക് ലഭിക്കും. 8GB+256GB ഫോണിന് 16,999 രൂപയ്ക്കും വാങ്ങാം.
പ്രോ മോഡലിന്റെ സെയിൽ ഏപ്രിൽ 22നാണ്. 8GB+128GB സ്റ്റോറേജിന് 19,999 രൂപയാണ് വിലയാകുന്നത്. 8GB+256GB വേരിയന്റിന് 20,999 രൂപ വില വരും. വൈകിട്ട് 6 മണി മുതൽ 8 മണി വരെയാണ് ആദ്യ സെയിൽ. ഇത് റെഡ് ലിമിറ്റഡ് സെയിലായിരിക്കും. പി1 പ്രോയ്ക്കുള്ള സ്പെഷ്യൽ സെയിലിൽ ബാങ്ക് ഓഫറുകളും ലഭിക്കും. പർച്ചേസിനുള്ള ലിങ്ക് ഇതാ, Click here
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile